കൊച്ചി: ഹാസ്യതാരം സുരാജ് വെഞ്ഞാറമൂടിനെ ബ്ലാക്ക് മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച നാല് പേരെ പോലീസ് അറസ്റ്റുചെയ്തു. പറവൂര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ടാണ് എറണാകുളം സ്വദേശികള്‍ സുരാജിനെ ഭീഷണിപ്പെടുത്തി പണം തട്ടാന്‍ ശ്രമിച്ചത്. സുരാജ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ തൃപ്പൂണിത്തുറ പോലീസാണ് ഇവര്‍ നാല് പേരെ കസ്റ്റഡിയിലെടുത്തത്. പോലീസ് കസ്റ്റഡിയിലായ പ്രതികളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.
പറവൂര്‍ പെണ്‍വാണിഭക്കേസുമായി ബന്ധപ്പെട്ട് പലരും എന്റെ പേര് വലിച്ചിഴക്കുന്നുണ്ട്. കേസുമായി തനിക്ക് യാതൊരു ബന്ധവുമില്ല. കേസില്‍ തന്റെ പേര് മന:പൂര്‍വം വലിച്ചിഴക്കുകയാണ്. കേസിന്റെ പേരില്‍ രാധാകൃഷ്ണന്‍ എന്നൊരാള്‍ എന്നെ വിളിച്ച് ശല്യം ചെയ്യാറുണ്ട്. സുരാജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല