ലണ്ടന്‍: ആറ് മാസത്തോളം അമ്മയുടെ മൃതദേഹം കിടപ്പുമുറിയില്‍ സൂക്ഷിച്ച് അവരുടെ പെന്‍ഷന്‍ സ്വന്തമാക്കിയ ടെലിവിഷന്‍ താരം ജയിലിലേക്ക്. 95കാരിയായ ഒലിവ് മാഡോക്കിനെ മാസങ്ങളായി കാണാതായതിനെ തുടര്‍ന്ന് അയല്‍ക്കാര്‍ പോലീസിനെ അറിയിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പോലീസ് ഇവരുടെ വീട്ടില്‍ നടത്തിയ തിരച്ചിലില്‍ ശവശരീരം കണ്ടെത്തുകയായിരുന്നു.
വല്ലാസെയിലെ ഇവരുടെ വൃത്തിഹീനമായ വീട്ടിലെത്തിയ പോലീസ് മഡോക്കിന്റെ മുറിയുടെ വാതില്‍ വെട്ടിപ്പോളിക്കുകയായിരുന്നു. തറയില്‍ കിടത്തിയ നിലയിലായിരുന്നു ഇവരുടെ ശവശരീരം സൂക്ഷിച്ചത്.
നാവല്‍ എഞ്ചിനിയറുടെ വിധവയായ മഡോക്ക് മികച്ച ബോള്‍റൂം ഡാന്‍സറായിരുന്നു. എന്നാല്‍ അവസാനകാലത്ത് വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ജീവിക്കേണ്ടി വന്ന ഇവര്‍ മാനസിക രോഗിയായി തീര്‍ന്നിരുന്നു.
പെന്‍ഷന്‍ കിട്ടില്ലെന്ന് ഭയന്നാണ് മഡോക്കിന്റെ ശവസംസ്‌കാരം നടത്താതിരുന്നതെന്ന് സീരിയല്‍ നടിയായ ഹാസല്‍ മഡോക്കും, അവരുടെ 35വയസുള്ള മകള്‍ ജാസ്മിനും പോലീസിനോട് സമ്മതിച്ചിട്ടുണ്ട്. അമ്മ മരിച്ചശേഷം അവരുടെ പെന്‍ഷനും, പെന്‍ഷന്‍ ക്രഡിറ്റും താന്‍ വാങ്ങിയതായി ഹാസെല്‍ വെളിപ്പെടുത്തി.
മരണം സംഭവിച്ച് നാളുകള്‍ കഴിഞ്ഞതിനാല്‍ ഇവരുടെ മരണകാരണം വ്യക്തമാകുന്നില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. എന്നാല്‍ ഇവരുടെ ശവശരീരത്തിന് രണ്ടുമുതല്‍ ആറ് മാസം വരെ പഴക്കമുണ്ടെന്ന് വ്യക്തമായിട്ടുണ്ട്.
മഡോക്കിന്റെ മരണവിവരം രഹസ്യമായി സൂക്ഷിച്ച മകളുടേയും കൊച്ചുമകളുടേയും വിചാരണ ദിവസങ്ങള്‍ക്ക് മുമ്പ് പൂര്‍ത്തിയായിരുന്നു. യഥാസമയത്ത് മഡോക്കിന്റെ ശവസംസ്‌കാര ചടങ്ങുകള്‍ നടത്താത്ത ഇവര്‍ കുറ്റക്കാരാണെന്ന് കോടതി പറഞ്ഞു. ഇതിനു പുറമേ മഡോക്ക് ജീവിച്ചിരിക്കുന്നുണ്ടെന്ന് കാണിച്ച് 176.92പൗണ്ട് പെന്‍ഷന്‍ ഇനത്തിലും, 34.44പൗണ്ട് പെന്‍ഷന്‍ ക്രഡിറ്റായും ഇവര്‍ കൈപ്പറ്റിയിട്ടുണ്ടെന്ന് സ്ഥിരീകരിച്ചിട്ടുണ്ട്.
ഇരുവര്‍ക്കും ലിവര്‍ പൂള്‍ ക്രൗണ്‍ കോടതി ജാമ്യം അനുവദിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ ഗുരുതരമായ കുറ്റമാണ് ചെയ്തതെന്നും അതിന്റെ ശിക്ഷ അനുഭവിക്കേണ്ടിവരുമെന്നും ജഡ്ജ് ഗെരാള്‍ഡ് ക്ലിഫ്ടണ്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല