ആഴ്ചയില്‍ 155 പൌണ്ട് എന്ന നിരക്കില്‍ പെന്‍ഷന്‍ ഏകീകരിക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചു.സ്ത്രീകള്‍ക്ക് കൂടുതല്‍ ആശ്വാസം ലഭിക്കുന്ന തരത്തിലാണ് പെന്‍ഷന്‍ പരിഷ്‌ക്കരണം.നിലവിലുള്ള സംവിധാനത്തില്‍ എത്ര വര്‍ഷം ജോലി ചെയ്തു എന്നതിനെ അടിസ്ഥാനമാക്കി ആയിരുന്നു പെന്‍ഷന്‍ ലഭിച്ചിരുന്നത്.കുട്ടികളെയും കുടുംബവും നോക്കാനായി ജോലിക്ക് ബ്രെയ്ക്ക് എടുത്തിരുന്ന സ്ത്രീകള്‍ക്ക് ഇത് മൂലം കുറഞ്ഞ പെന്‍ഷനാണ് ലഭിച്ചിരുന്നത്.പുതിയ പരിഷ്ക്കാരം വരുന്നതോടെ എല്ലാവര്‍ക്കും ഒരേ നിരക്കില്‍ പെന്‍ഷന്‍ ലഭിക്കും.
കഴിഞ്ഞവര്‍ഷമായിരുന്നു പുതിയ സംവിധാനം നടപ്പാക്കാനുള്ള നീക്കമാരംഭിച്ചത്. അതിനിടെ അടുത്തുയാഴ്ച്ചയോടെ പരിഷ്‌ക്കരണത്തിനായുള്ള നീക്കങ്ങള്‍ മന്ത്രിമാരുടെ ഭാഗത്തുനിന്നും ഉണ്ടാകുമെന്നാണ് സൂചന. എന്നാല്‍ ഇനിമുതല്‍ സ്്‌റ്റേറ്റ് പെന്‍ഷന്‍ ലഭിക്കാന്‍ പ്രായമാകുന്നവര്‍ക്കാണ് പരിഷ്‌ക്കരിച്ച പെന്‍ഷന്റെ ഗുണഫലം ലഭിക്കുക.ഇപ്പോള്‍ പെന്‍ഷന്‍ ലഭിക്കുന്നവര്‍ക്ക് പഴയ നിരക്കുകള്‍ തുടരുമെന്നര്‍ത്ഥം.
നേരത്തേ തുക 140 പൗണ്ടായിട്ടായിരുന്ന നിശ്ചയിച്ചത്. എന്നാല്‍ പണപ്പെരുപ്പനിരക്ക് വര്‍ധിച്ചത് പെന്‍ഷന്‍ തുകയിലും പ്രതിഫലിക്കുകയായിരുന്നു. നിലവില്‍ ആളുകള്‍ക്ക് സ്‌റ്റേറ്റ് പെന്‍ഷനായി ആഴ്ച്ചയില്‍ 97.65 പൗണ്ടാണ് ലഭിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല