1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 8, 2016

ജയകുമാര്‍ നായര്‍: പെരുമഴയും മഞ്ഞും പലവുരു തടസപ്പെടുത്തി യെങ്കിലും പോരാട്ട വീര്യം ഒട്ടും തന്നെ ചോരാതെ മിഡ് ലാണ്ട്‌സ് റീജനല്‍ കായികമേള ഏപ്രില്‍ മുപ്പതിന് ബര്‍മിഗ്ഹാമില്‍ അരങ്ങേറി .രാവിലെ ഒന്‍പതു മണിമുതല്‍ കായിക പ്രേമികള്‍ സ്റ്റെഡിയത്തിലേക്ക് എത്തിതുടങ്ങി പത്തരമണിക്ക് യുക്മ ദേശിയ പ്രസിഡന്‍ണ്ട് ശ്രീ ഫ്രാന്‍സിസ് മാത്യു കായിക പതാക ഉ യര്‍ ത്തിക്കൊണ്ട് ഉ ത്ഘാടനം നിര്‍വഹിച്ച മേള യിലെ വിവിധ മത്സരങ്ങള്‍ പതിനൊന്നു മണിക്കു തന്നെ ആരംഭിച്ചു .തുടര്‍ന്നു നടന്ന വാശിയേറിയ മത്സര ത്തില്‍ നോടുവില്‍ എസ് എം എ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് ജേതാക്കളായി, ശ്രീ ബിജു തോമസ് മെമ്മോ റിയല്‍ യുക്മ കപ്പു സ്വന്തമാക്കിയപ്പോള്‍ ബീ സി എം സി ബര്‍മിഗ്ഹാം രണ്ടാം സ്ഥാന വും ആഥിധേയരായ ഇ എം എ എര്‍ഡിഗ്ടണ്‍ മുന്നാം സ്ഥാനവും സ്വന്തമാക്കി. മെയ് ഇരുപത്തെട്ടിനു നടക്കുന്ന കലാശ പോരാട്ടത്തില്‍ ഏറ്റവും കൂടുതല്‍ വിജയങ്ങള്‍ സ്വന്ത മാക്കുവനുള്ള തയ്യാ റെടുപ്പിലാണ് മിഡ് ലാണ്ട്‌സ് റീജന്‍.

അത്യന്തം വാശിയേറിയ മത്സരത്തിനോടുവില്‍ കുട്ടികളുടെ വിഭാഗത്തില്‍ ആദിത്യ ജെ നായര്‍ അന്ന റിജോ എന്നിവരും, സബ് ജൂനിയര്‍ വിഭാഗത്തില്‍ ജെയിംസ് സെബാസ്റ്റ്ന്‍ ,അനീഷ വിനു എന്നിവരും, ജൂനിയര്‍ വിഭാഗത്തില്‍ ജോണ്‍സ് എബ്രഹാം, ആരന്‍ റെജി,ഷാരോണ്‍ റ്റെറെണ്‍സ് എന്നിവരും,യുത്ത് വിഭാഗത്തില്‍ മെല്‍വിന്‍ ജോസ് , ജിന്‍സി മാഞ്ഞൂരാന്‍ എന്നിവരും, സീനിയര്‍ വിഭാഗത്തില്‍ ഷിജു ജോസ്, സിനി ഷിബു എന്നിവരും, സൂപ്പര്‍ സീനിയര്‍ വിഭാഗത്തില്‍ ഇഗ്‌നേ ഷ്യസ് പേട്ടയില്‍ ,സോമിനി കുഞ്ഞുമോന്‍ എന്നിവരും വ്യക്തിഗത ചാമ്പ്യന്മാരായി .

ആവേശ കരമായ വടംവലി മത്സരത്തിനൊടുവില്‍ ബീ സി എം സി ഒന്നാം സ്ഥാനവും w m c a വൂസ്റ്റര്‍ രണ്ടാം സ്ഥാനവും ബര്‍ട്ടണ്‍ കേരള കമ്മ്യുണിറ്റി മുന്നാം സ്ഥാനവും സ്വന്തമാക്കി ഒന്നാം സ്ഥാനം നേടിയ ബീ സി എം സി ശ്രീ സന്തോഷ് തോമസ്സ് സ്‌പോണ്‍സര്‍ ചെയ്ത കാഷ് അവാര്‍ഡ് സ്വന്തമാക്കി രണ്ടാം സ്ഥാന ക്കാര്‍ക്ക് യുക്മയുടെ വക കാഷ് അവാര്‍ഡും മുന്നാം സ്ഥാനക്കാര്‍ക്ക് പ്രൊ ല്‍സാഹന സമ്മാനവും ലഭിച്ചു

തുടര്‍ച്ചയായ രണ്ടാം തവണ ചാമ്പ്യന്‍ പട്ടം സ്വന്തമാക്കുന്ന എസ് എം എ സ്റ്റോക്ക് ഓണ്‍ ട്രെന്‍ഡ് മത്സരത്തി ലുടനീളം മുന്നിട്ടു നിന്നു , ചിട്ടയായ മുന്നൊരു ക്കങ്ങളുമായി എത്തിയ ബീ സി എം സി ബര്‍മിഗ്ഹാം ചാമ്പ്യന്‍മാര്‍ക്ക് കനത്ത വെല്ലുവിളി ഉയര്‍ത്തി രണ്ടാം സ്ഥാനത്തെത്തി . ഏറ്റവും കൂടുതല്‍ കായികതാരങ്ങളെ മത്സരത്തി നിറക്കിയ ആഥിധേയരായ ഇ എം എ എര്‍ഡിഗ്ടണ്‍ മുന്നാം സ്ഥാനവും സ്വന്തമാക്കി.മത്സരങ്ങളില്‍ ഒന്നും രണ്ടും സ്ഥാനങ്ങള്‍ നേടിയ കായികതാരങ്ങള്‍ക്ക് മെയ് ഇരു പത്തെ ട്ടിനു നടക്കുന്ന യുക്മ ദേശിയ കായിക മേളയില്‍ പങ്കെടുക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.