മെല്‍ബണ്‍: ഒന്‍പത് വര്‍ഷത്തിനുശേഷം ഒരിക്കല്‍ക്കൂടി ഒത്തുചേര്‍ന്ന ലിയാണ്ടര്‍ പേസും മഹേഷ് ഭൂപതിയും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസിന്റെ ഡബിള്‍സ് ഫൈനലില്‍. സെമിയില്‍ ടൂര്‍ണമെന്റ് രണ്ടാം സീഡായ മാക്‌സ് മിര്‍നി-ഡാനിയല്‍ നെസ്റ്റര്‍ സഖ്യത്തെയാണ് ഇവര്‍ ഒന്നിനെതിരെ രണ്ടു സെറ്റുകള്‍ക്ക് തോല്‍പിച്ചത്. സ്‌കോര്‍: 7-6 (5), 4-6, 6-3. ഫൈനലില്‍ നിലവിലെ ചാമ്പ്യന്മാരായ മൈക്ക്-ബോബ് ബ്രയാന്‍ ജോഡിയാണ് ഇന്ത്യന്‍ എക്സ്പ്രസിന്റെ എതിരാളികള്‍. മെല്‍ബണ്‍ പാര്‍ക്കിലെ കഴിഞ്ഞ പതിനേഴ് മത്സരങ്ങളില്‍ ബ്രയാന്‍ സഹോദരന്മാര്‍ തോല്‍വി അറിഞ്ഞിട്ടില്ല.
പേസ് 12 ഉം ഭൂപതി 11 ഉം ഗ്രാന്‍സ്ലാം കിരീടങ്ങള്‍ നേടിയിട്ടുണ്ടെങ്കിലും ഇരുവര്‍ക്കും ഒന്നിച്ച് ഇതുവരെ ഓസ്‌ട്രേലിയന്‍ ഓപ്പണില്‍ ചാമ്പ്യന്മാരാകാന്‍ കഴിഞ്ഞിട്ടില്ല. 1999ല്‍ ഓസ്‌ട്രേലിയന്‍ ഓപ്പണിലെ റണ്ണറപ്പുകളാണ് പേസും ഭൂപതിയും. ഭൂപതി 2006ല്‍ മാര്‍ട്ടിന ഹിംഗിസിനൊപ്പവും 2009ല്‍ സാനിയ മിര്‍സയ്‌ക്കൊപ്പവും ഓസ്‌ട്രേലിയന്‍ ഓപ്പണ്‍ മിക്‌സ്ഡ് ഡബിള്‍സില്‍ കിരീടം നേടിയപ്പോള്‍ പേസ് 2006ല്‍ മാര്‍ട്ടിന്‍ ഡാമിനൊപ്പം രണ്ടാം തവണയും ഫൈനലില്‍ തോറ്റു. 2001ലെ ഫ്രഞ്ച് ഓപ്പണാണ് ഇരുവരും അവസാനമായി കിരീടം നേടിയ ഗ്രാന്‍സ്ലാം ടൂര്‍ണമെ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല