വേനലവധിക്ക് തങ്ങളുടെ തടി അല്പം കുറയ്ക്കാം എന്ന് കരുതിയവര്‍ക്ക് ഒരു ദുഃഖ വാര്‍ത്ത.നിങ്ങള്‍ ഒരു തടിയന് ആണെന്കില് എത്ര തന്നെ മെലിയുവാന്‍ ശ്രമിച്ചാലും ഒരു തടിയനായി തന്നെ തുടരാനാണ് സാദ്ധ്യത എന്നാണ് ഗവേഷകര്‍ പറയുന്നത്.55 വര്‍ഷത്തെ പഠനങ്ങള്‍ തെളിയിക്കുന്നത് ഒരിക്കല്‍ തടി വെച്ചവര്‍ പിന്നെ ഡയറ്റിങ്ങ് ചെയ്താലും
അവരുടെ ശരീരം പൂര്‍വസ്ഥിതിയിലേക്ക് തന്നെ ആകുമെന്നാണ്.
ഓരോ വര്‍ഷവും ഏകദേശം 12 മില്യണ്‍ ബ്രിട്ടീഷുകാരാണ് തടി കുറക്കാനായി ഡയറ്റിംഗ് ചെയുന്നത്. അവരില്‍ തന്റെ ലെക്ഷ്യം പൂര്‍ത്തീകരിക്കുന്നവരുടെ എണ്ണം 10 ശതമാനത്തോളം മാത്രം, അവരില്‍ ഏറെ പേരും ഒരു വര്‍ഷത്തിനകം തന്നെ വീണ്ടും തടിയന്മാര് ആയി മാറുന്നു. 1946 ജനിച്ച 5362 പേരിലും , 1958 ല്‍ ജനിച്ച 2000 പേരിലും ആണ് മെഡിക്കല്‍ റിസേര്‍ച്ച് കൌണ്‍സില്‍ സര്‍വേ നടത്തിയത്. ഇതിനായി കൌണ്‍സില്‍ ആളുകളുടെ ഭാരവും രക്തസമ്മര്‍ദ്ദവും അളക്കുകയും ജീവിതചര്യകളെ പറ്റി വിലയിരുത്തുകയും ചെയ്തിരുന്നു.
“ഈ രണ്ടു കാലയളവില്‍ ജനിച്ചവര്‍ക്കും എണ്‍പതുകളില്‍ തടി വെക്കുകയും പിന്നെ ജീവിതത്തില്‍ ഉടനീളം അത് വര്‍ധിച്ചു കൊണ്ടേയിരുന്നു” കൌണ്‍സിലിലെ റബേക്കാ ഹാര്‍ഡി പറഞ്ഞു“പുരുഷന്മാരില് ഭാര വര്‍ധനവ് ക്രമാനുഗതമായി ആണ് ജീവിതത്തില്‍ ഉടനീളം സംഭവിക്കുന്നത് എങ്കില്‍ സ്ത്രികളില്‍ പതിയെ തുടങ്ങുകയും മുപ്പത്തഞ്ചു വയസിനപ്പുറം ക്രമാതീതമായി ഭാരം വര്‍ദ്ധിക്കുകയും ചെയ്യുന്നു. വളരെ ചുരുക്കം പേരില്‍ ഒഴിച്ചു ഏറെ ആളുകളിലും ഈ ഗ്രാഫ് മുകളിലേക്ക് തന്നെ ആയിരിക്കും. അതുകൊണ്ട് ഏറ്റവും നല്ലത് തടി കൂടാതെ സൂക്ഷിക്കുക എന്നത് തന്നെ.”
പക്ഷെ ഇതിനര്‍ത്ഥം ഡയറ്റിംഗ് വെറുതെ ആണന്നു അല്ല. ഡയറ്റിംഗ് ചെയ്യുന്നവര്‍ നന്നായി ആഹാരം കഴിക്കുകയും വ്യായാമം ചെയ്യുകയും വഴി കൂടുതല്‍ ഫിറ്റ്നസ് ലഭിക്കുന്നു. രക്ത സമ്മര്‍ദ്ദം കുറയുകയും ചെയ്യുന്നു.
അമിതമായ കൊഴുപ്പ് ഡയബറ്റീസ്, ഹൃദ്രോഗം, സന്ധിവാതം, കാന്‍സര്‍ തുടങ്ങിയവയ്ക്ക് കാരണം ആകും. ഒരു ശരാശരി ബ്രിട്ടീഷ് വനിതാ തന്റെ ജീവിത കാലത്തിനിടയില്‍ ഏകദേശം 25000 പൌണ്ട് വരെ ഡയറ്റിംങ്ങിനും ഫിറ്റ്നസിനും വേണ്ടി ചിലവഴിക്കുന്നു എന്നാണ് പഠനങ്ങള്‍ കാണിക്കുന്നത്. യുണിവേര്സിറ്റി കോളെജ് ലണ്ടന്‍ ഹോസ്പിറ്റലിലെ പ്രൊഫസ്സര്‍ നിക്ക ഫൈനറിന്റെ അഭിപ്രായത്തില്‍ മനുഷ്യന്റെ പരിണാമം ആണ് ഭാഗികമായി ഭാരം കുറയ്ക്കുന്നതിലെ തടസം.
“കഴിഞ്ഞ മുപ്പതോ നാല്പതോ വര്‍ഷത്തിനിടയില്‍ ആണ് പൊണ്ണത്തടി ഒരു കീറാമുട്ടിയായി മനുശ്യര്‍ക്കു അനുഭവപ്പെടാന്‍ തുടങ്ങിയിട്ട്. എന്നാല്‍ മനുഷ്യന്റെ ചരിത്രമെടുത്താല്‍ ശരീരത്തില്‍ കൊഴുപ്പ് ശേഖരിക്കുന്നത് മനുഷ്യന് പ്രയോജനകരം ആയിരുന്നിരിക്കണം.”
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല