യുകെയിലെ പൊതുമേഖല തൊഴിലാളികള്‍ സ്വകാര്യമേഖലയിലെ തൊഴിലാളികളെക്കാള്‍ 8% കൂടുതല്‍ പണം ചെലവഴിക്കുന്നതായി റിപ്പോര്‍ട്ട്. കഴിഞ്ഞ ദിവസമാണ് ഇതുമായി ബന്ധപ്പെട്ട റിപ്പോര്‍ട്ട് പുറത്തുവന്നത്. സാമ്പത്തികമാന്ദ്യംമൂലം ഏറ്റവും കൂടുതല്‍ നികുതികള്‍ അടയ്ക്കേണ്ടിവരുന്നത് പൊതുമേഖലാ സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരാണെന്ന സൂചനയാണ് ഇതിലൂടെ ലഭിക്കുന്നത്. ഒരു രാജ്യത്തെ രണ്ടുതരം പൗരന്മാരെ സൃഷ്ടിക്കുന്നതാണ് സര്‍ക്കാരിന്റെ നയങ്ങളെന്ന ആരോപണങ്ങളും ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവരുന്നുണ്ട്.
സാമ്പത്തികമാന്ദ്യത്തിന്റെ പേരുംപറഞ്ഞ് ശമ്പളം കുറയ്ക്കുക, പുതിയ നികുതികള്‍ ഏര്‍പ്പെടുത്തുക തുടങ്ങിയ കാര്യങ്ങള്‍ പറഞ്ഞ് ഏറ്റവുമാദ്യം പണം പിടുങ്ങുന്നത് പൊതുമേഖലയിലെ തൊഴിലാളികളുടെ പക്കല്‍നിന്നാണ്. അതുകൊണ്ടാണ് ഇത്രയും വലിയ അന്തരം വന്നെന്നാണ് ഉയരുന്ന പ്രധാന ആരോപണം. കഴിഞ്ഞ മാസം അവസാനം പൊതുമേകലയിലെ തൊഴിലാളികള്‍ എല്ലാവരുംതന്നെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ നയങ്ങളില്‍ പ്രതിഷേധിച്ച് സമരം നടത്തിയിരുന്നു.
അതിനുപിന്നാലെയാണ് പൊതുമേഖലയിലെ തൊഴിലാളികളാണ് കൂടുതല്‍ നികുതിയും മറ്റും അടയ്ക്കുന്നതെന്ന റിപ്പോര്‍ട്ട് വെളിയില്‍ വന്നത്. 2010ല്‍ പൊതുമേഖലയില്‍ ജോലി ചെയ്യുന്നവര്‍ സ്വകാര്യമേഖലയില്‍ വര്‍ക്ക് ചെയ്യുന്നവരെക്കാളും ഏതാണ്ട് 7.8 ശതമാനം കൂടുതല്‍ നികുതി അടയ്ക്കുന്നുണ്ടാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. 2007നുശേഷം ഏതാണ്ട് 2.5 ശതമാനത്തിന്റെ വര്‍ദ്ധനവാണ് ഇതില്‍ ഉണ്ടായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല