ലണ്ടന്‍: പൊതുമേഖലാ പെന്‍ഷന്‍ ബില്ലിലെ പല വ്യവസ്ഥകളും ബ്രിട്ടനിലെ ഓരോ കുടുംബത്തിനും 400 പൗണ്ടിന്റെ അധികബാധ്യത വരുത്തിവെച്ചേക്കുമെന്ന് സൂചന. ബില്‍ നടപ്പാക്കാന്‍ അസാധ്യമായിട്ടുള്ളതാണെന്ന് സാമ്പത്തിക വിദഗ്ധര്‍ ആശങ്കപ്പെടുന്നുണ്ട്.
സിവില്‍ സര്‍വ്വീസ് ഉദ്യോഗസ്ഥര്‍, ടൗണ്‍ഹാള്‍ ഉദ്യോഗസ്ഥര്‍ എന്നിവര്‍ക്ക് നല്‍കേണ്ട ബാധ്യതകളെല്ലാം നികുതിദായകരില്‍ വന്നുചേരുമെന്ന അവസ്ഥയാണുള്ളത്. അതുകൊണ്ടുതന്നെ ഇത്തരമൊരു പദ്ധതി നടപ്പാക്കുക ബുദ്ധിമുട്ടായിരിക്കുമെന്ന് വിമര്‍ശകര്‍ ആരോപിക്കുന്നു.
പുതിയ പദ്ധതി ഓരോ കുടുംബത്തിനും 400 പൗണ്ടിന്റെ അധികബാധ്യത നല്‍കുമെന്ന് കണ്‍സര്‍വേറ്റിവ് പാര്‍ട്ടി മുന്‍ സെക്രട്ടറി മൈക്കല്‍ ജോണ്‍സണ്‍ പറഞ്ഞു. നികുതിദായകരുടെ പണമെടുത്തായിരിക്കരുത് ഉദ്യോഗസ്ഥരുടെ ബാധ്യത തീര്‍ക്കേണ്ടതെന്നും അദ്ദേഹം വ്യക്തമാക്കി.
ബില്ലില്‍ മാറ്റങ്ങള്‍ വരുത്തണമെന്ന് ലേബര്‍ പാര്‍ട്ടി മന്ത്രി ലോര്‍ഡ് ഹുട്ടന്‍ അഭിപ്രായപ്പെട്ടിരുന്നു. വിരമിക്കല്‍പ്രായം കൂട്ടണമെന്ന് നിര്‍ദേശത്തോട് അനുകൂലമായിരുന്നില്ല പല പ്രതികരണങ്ങളും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല