സംസ്ഥാനത്ത് ആയിരം കോടി രൂപയുടെ തട്ടിപ്പ് നടന്നതായി ഡി ജി പി ജേക്കബ് പുന്നൂസ് പറഞ്ഞു. മണിചെയിന്‍ തട്ടിപ്പ് കേസുകള്‍ അന്വേഷിക്കാന്‍ പ്രത്യേകസംഘത്തെ നിയോഗിക്കുമെന്നും ഡി ജി പി വ്യക്തമാക്കി. ആറുമാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. ആലുവയില്‍ ചേര്‍ന്ന പോലീസ് ഉന്നതതല യോഗത്തിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മണിചെയിന്‍ ഇടപാടുകളില്‍ ആളുകളെ ചേര്‍ക്കുന്നവരെക്കൂടി പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുത്തിയാകും അന്വേഷണം. മണി ചെയിനില്‍ പൊലീസുകാരെ ചേര്‍ക്കുന്നത് വിശ്വാസ്യത വര്‍ദ്ധിപ്പിക്കാനാണ്. തട്ടിപ്പില്‍ പങ്കാളികളാകുന്ന പോലീസുകാര്‍ക്കെതിരെയും നടപടിയുണ്ടാകും. വേണ്ടിവന്നാല്‍ സര്‍വീസില്‍ നിന്ന് പിരിച്ചുവിടുക തന്നെ ചെയ്യും. വാഗ്ദാനങ്ങള്‍ നല്‍കി ജനങ്ങളെ പറ്റിക്കുന്ന ഫ്ലാറ്റ് നിര്‍മ്മാതാക്കള്‍ക്കെതിരെയും നടപടി ഉണ്ടാവും.
പോലീസില്‍ ക്രിമിനലുകള്‍ വര്‍ദ്ധിക്കുന്നുവെന്ന ഹൈക്കോടതി പരാമര്‍ശത്തോട് പ്രതികരിക്കാന്‍ താന്‍ ആളല്ലെന്നും ഡി ജി പി വ്യക്തമാക്കി.
ബന്ധപ്പെട്ടവ
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല