ലണ്ടന്‍: റിമമ്പറന്‍സ് ഡേ പരേഡിനിടയില്‍ പോപ്പി കത്തിച്ച കേസില്‍ ആരോപണവിധേയരായ രണ്ട് മുസ്‌ലീം യുവാക്കള്‍ക്ക് ജയില്‍ ശിക്ഷ ലഭിക്കില്ലെന്ന് കോടതി അറിയിച്ചു. മുഹമ്മദ് ഹാക്ക് (30) എംദാദുര്‍ ചൗധരി (26) എന്നിവരെയാണ് ബെല്‍മാഷ് മജിസ്‌ട്രേറ്റ് കോടതി ഇക്കാര്യം അറിയിച്ചത്.
ഹാക്കും ചൗധരിയും കോലം കത്തിച്ചതായാണ് ആരോപണം. ബ്രിട്ടീഷ് പട്ടാളക്കാര്‍ തുലയട്ടെ എന്ന മുദ്രാവാക്യവുമായെത്തിയ മുസ്‌ലീം പ്രക്ഷോഭകാരികളുടെ കൂട്ടത്തിലുണ്ടായിരുന്നവരാണിവര്‍. ഇവര്‍ പോപ്പി കത്തിക്കുന്നതും ബ്രിട്ടീഷ് പട്ടാളക്കാര്‍ക്കെതിരെ ചീത്തവിളിക്കുന്നതും കാണിക്കുന്ന വീഡിയോ ഭാഗങ്ങള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു.
1986ലെ പബ്ലിക് ഓര്‍ഡര്‍ ആക്ടിലെ അഞ്ചാം സെക്ഷന്‍ പ്രകാരമുള്ള കുറ്റങ്ങളാണ് ഇവരുടെ മേല്‍ ചുമത്തിയിട്ടുള്ളത്. ഈ കുറ്റങ്ങള്‍ക്കുള്ള പരമാവധി ശിക്ഷ പിഴയാണ്. അതിനാല്‍ ഇവര്‍ക്കെതിരെ ചുമത്തിയിട്ടുള്ള കുറ്റങ്ങള്‍ തെളിയിക്കപ്പെട്ടാല്‍ തന്നെ ഇവരെ ജയിലിലടക്കാന്‍ കഴിയില്ലെന്നും ജഡ്ജി ഹൗവാര്‍ഡ് റിഡില്‍ അറിയിച്ചു.
കേസിന്റെ അടുത്ത ഹിയറിംങ് മാര്‍ച്ച് മൂന്നിന് സിറ്റി ഓഫ് വെസ്റ്റ്മിനിസ്റ്റര്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നടക്കും. അവസാനത്തെ ഹിയറിങ്ങില്‍ അവര്‍ ഹാജരാവേണ്ടതില്ലെന്നും ജഡ്ജി വ്യക്തമാക്കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല