ജെഫേഴ്സന് സിറ്റി : കോഴിപ്പാര് കാണുന്നതിനെത്തിയ കാലിഫോര്ണിയക്കാരന് മരിച്ചു. പോരുകോഴിയുടെ കാലില്‍കെട്ടിയ ആയുധത്തിന്റെ കുത്തേറ്റാണ് ജോസ് ലൂയിസ് ഒച്ചോവ എന്ന 30 കാരന് മരിച്ചത്.
ടുലേര്കൗണ്ടിയില് കോഴിപ്പോര് കാണാനെത്തിയതായിരുന്നു ഇയാള്‍. തുടര്‍ന്ന് കോഴിയുടെ കാലില്‍കെട്ടിയ ആയുധത്തിന്റെ കുത്തേല്‍ക്കുകയായിരുന്നു. ഉടനെത്തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന് രക്ഷിക്കാനായില്ല.
കൂര്‍ത്ത ആയുധംകൊണ്ടുള്ള മുറിവേറ്റാണ് മരണം നടന്നതെന്ന് ഓട്ടോപ്സി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ഇത്തരമൊരു സംഭവം ഇതുവരെ ഉണ്ടായിട്ടില്ലെന്ന് സെര്‍ജന്റ് മാര്ട്ടിന് കിംഗ് പറഞ്ഞു.
ഒച്ചോവയോടൊപ്പം മറ്റ് ഒന്‍പതുപേരും കോഴിപ്പോര് കാണാനെത്തിയിരുന്നു. അതിനിടെ സംഭവവുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. ബ്രിട്ടനില്‍ കോഴിപ്പോര് നിരോധിച്ചിരിക്കേയാണ് അപകടമുണ്ടായിരിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല