കിസാന്‍ തോമസ്: കലാകായികസാംസ്‌കാരിക രംഗങ്ങളില്‍ തങ്ങളുടേതായ വ്യക്തിമുദ്ര പതിപ്പിച്ച ലൂക്കന്‍ പ്രവാസി മലയാളികളുടെ സ്വന്തം ക്രിക്കറ്റ് ക്‌ളബ്ബ് (L C C) സംഘടിപ്പിക്കുന്ന അഞ്ചാമത് ക്രിക്കറ്റ് കലാശക്കൊട്ടിന് ലൂക്കന്‍ യൂത്ത് സെന്റെറിലെ പുല്‍മൈതാനം ഒരുങ്ങി കഴിഞ്ഞു.
നാളെ രാവിലെ 8 മണിമുതല്‍ ആരംഭിക്കന്ന ക്രിക്കറ്റ് മത്സരപോരാട്ടവഴിയില്‍ 4 ഗ്രൂപ്പുകളിലായി 12 ടീമുകള്‍ മാറ്റുരയ്ക്കും.
ഈ വര്‍ഷം വിവിധ മത്സരങ്ങളില്‍ ഫൈനലിസ്റ്റുകളായ സ്വോട്ര്‍സ്,K C C,ഡബ്‌ളിന്‍ ചാര്‍ജേഴ്‌സ്,L C C ,നവാഗതരായ തെക്കന്‍സ്,ലൂക്കന്‍,ഫിന്‍ഗ്‌ളാസ് വാരിയേഴ്‌സ്, L C C ബ്‌ളാസ്റ്റേഴ്‌സ് കൂടാതെ മികച്ച ടീമുകളായ ലിമറിക്,താല,ഫിന്‍ഗ്‌ളസ്,ഗ്‌ളാഡിയേറ്റേഴ്‌സ് എന്നീ 12 ടീമുകളാണ് കോണ്‍ഫിഡന്റ് ട്രാവല്‍സ് നല്‍കുന്ന എവര്‍റോളിങ് ട്രോഫിക്കും , യൂറേഷ്യ സൂപ്പര്‍ മാര്‍ക്കറ്റ് നല്‍കുന്ന ക്യാഷ് അവാര്‍ഡിനും വേണ്ടി പോരാട്ടത്തിനിറങ്ങുന്നത്.
ലൂക്കന്‍ ക്രിക്കറ്റ് ക്‌ളബ് നല്‍കുന്ന ട്രോഫിയും ,സെവന്‍സീസ് വെജിറ്റബിള്‍സ് നല്‍കുന്നക്യാഷ് അവാര്‍ഡ് രണ്ടാം സ്ഥാനക്കാര്‍ക്കും കൂടാതെ മികച്ച ബാറ്റ്‌സ് മാന്‍, ബൌളര്‍ ,ഫൈനലിലെ മികച്ചതാരം എന്നിവര്‍ക്കായി പ്രത്യേക സമ്മനങ്ങളും ഒരുക്കിയിട്ടുണ്ട്.
സ്‌പൈസ് ബസാര്‍, EIR Prints മുതലായ സ്ഥാപനങ്ങളുടെയും സഹകരണത്തോടെ നടത്തപ്പെടുന്ന ഈ ടൂര്‍ണമെന്റെില്‍ സില്‍വര്‍ കിച്ചന്‍ തയ്യാറാക്കുന്ന നാവില്‍ കൊതിയൂറും ചിക്കന്‍ ബിരിയാണിയും മിതമായ നിരക്കില്‍ ഉണ്ടായിരിക്കും.
നാളെ നടക്കുന്ന ടൂര്‍ണമെന്റ് കാണുവാനും കണ്ടാസ്വദിക്കുവാനും മുഴുവന്‍ കായികപ്രേമികളേയും ലൂക്കന്‍ യൂത്ത് സെന്റെറിലേക്ക് സ്വാഗതം ചെയ്യുന്നതായി ലൂക്കന്‍ ക്രിക്കറ്റ് ക്‌ളബ് ഭാരവാഹികള്‍ അഭ്യര്‍തിക്കന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്:
മഹേഷ് പിറവം :0894508509
ബിബി മാത്യു :0876162940
ബിജു റോമന്‍ :0867254305
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല