ജോസ് മാത്യു, ലിവര്‍പൂള്‍
പോര്‍ട്ട്‌സ്മൗത്ത് സെന്റ് തോമസ് യാക്കോബായ സുറിയാനി ഓര്‍ത്തഡോക്‌സ് പള്ളിയില്‍ വിശുദ്ധ തോമ്മാശ്ലീഹായുടെ ഓര്‍മ്മയും ഇടവകദിനാഘോഷവും 2011 ജൂണ്‍ 25 ന് ശനിയാഴ്ച ആഘോഷിക്കുന്നു.തെക്കന്‍ ഇംഗ്ലണ്ടില്‍ ആദ്യമായി രൂപംകൊണ്ട മലയാളി കോണ്‍ഗ്രിഗേഷനായ സെന്റ് തോമസ് സിറിയന്‍ ഓര്‍ത്തഡോക്‌സ് പള്ളിയില്‍ കാവല്‍പിതാവ് മോര്‍ തോമ്മാശ്ലീഹായുടെ ഓര്‍മ്മപെരുന്നാളും 6-ാമത് ഇടവകദിനാഘോഷവും സംയുക്തമായി 2011 ജൂണ്‍ 25 -ാം തിയതി ശനിയാഴ്ച, ചിച്ചസ്റ്ററിലെ ക്ലെവ്‌ലാന്റ് റോഡിലുള്ള സെന്റ് ജോര്‍ജസ് ദൈവാലയത്തില്‍വെച്ച് വിശുദ്ധ മൂന്നിന്‍മേല്‍ കുര്‍ബ്ബാനയോടുകൂടെ ഏറ്റവും ആദരപൂര്‍വം ആഘോഷിക്കുന്നു.
ശനിയാഴ്ച രാവിലെ 9.15 ന് പ്രഭാത പ്രാര്‍ത്ഥനയും, വിശുദ്ധ കുര്‍ബ്ബാന, കുര്‍ബ്ബാനാനന്തരം പാരമ്പര്യമായി നടത്തപ്പെടുന്ന പ്രദക്ഷിണവും, ആശീര്‍വാദവും, തുടര്‍ന്ന് നേര്‍ച്ചയും, സ്‌നേഹവിരുന്നും നടത്തപ്പെടുന്നു. വിശ്വാസികളേവരും പ്രാര്‍ത്ഥനയോടെ വി.കുര്‍ബ്ബാനയിലും പെരുന്നാള്‍ ചടങ്ങുകളിലും വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ കര്‍ത്തൃനാമത്തില്‍ ക്ഷണിച്ചുകൊള്ളുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
വികാരി, ഫാ.ഗീവര്‍ഗീസ് തണ്ടായത്ത് -07961785688
സെക്രട്ടറി. ജെയിംസ് തോമസ് -07877713224, 01903715941
ട്രഷറര്‍. മര്‍ക്കോസ് കുര്യന്‍ -07809826082, 01243787344
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല