വ്യവസായമുള്‍പ്പെടെ എന്ത് കാര്യങ്ങളിലും വെല്ലുവിളി സ്വീകരിക്കാനുള്ള രത്തന്‍ ടാറ്റയുടെ കഴിവ് മുമ്പേ തന്നെ നമ്മള്‍ ഇന്ത്യക്കാര്‍ സ്മ്മതിച്ചുകൊടുത്തതാണ്. ഇതൊന്നുകൂടി തെളിയിക്കുന്നതായിരുന്നു പ്രായത്തെ പിന്നിലാക്കിക്കൊണ്ട് ബാംഗ്ലൂര്‍ എയ്‌റോ ഷോയില്‍ വ്യാഴാഴ്ച രത്തന്‍ ടാറ്റ(74) നടത്തിയ പ്രകടനം.
ശബ്ദത്തേക്കാള്‍ വേഹത്തില്‍ പായുന്ന അമേരിക്കന്‍ നിര്‍മ്മിത എഫ്എ18 സൂപ്പര്‍ ഹോണറ്റില്‍ പറന്നാണ് വിമാനപ്രേമികൂടിയായ രത്തന്‍ ടാറ്റ വാര്‍ത്ത സൃഷ്ടിച്ചിരിക്കുന്നത്. പറക്കലിന് മുമ്പ് ആരോഗ്യപരിശോധന കഴിഞ്ഞ് ടാറ്റ പൈലറ്റിന്റെ വേഷത്തില്‍ റണ്‍വേയില്‍കിടന്ന സൂപ്പര്‍ ഹോണറ്റിനടുത്തെത്തിയപ്പോള്‍ അദ്ദേഹത്തെ ആരും തിരിച്ചറിഞ്ഞില്ല.
ഹെല്‍മെറ്റ് മാറ്റിയപ്പോഴാണ് യൂണിഫോമില്‍ വന്നു നില്‍്ക്കുന്നത് ടാറ്റയാണെന്ന് കൂടിനിന്നവര്‍ക്ക് മനസ്സിലയാത്. പിന്നീട് ഉദ്യോഗസ്ഥരുടെ സഹായത്തോടെ കോപൈലറ്റിന്റെ സീറ്റില്‍ അദ്ദേഹം ഇരുന്നു. ബോയിങിന്റെ ടെസ്റ്റ് പൈലറ്റായ മൈക്ക് ഷിങ് വാലസായിരുന്നു പൈലറ്റിന്റെ സീറ്റില്‍.
ബാംഗ്ലൂരിലെ യെലഹങ്കാ വിമാനത്താവളത്തില്‍ നിന്ന് പതിനൊന്നരയോടെ പറന്നുയര്‍ന്ന വിമാനം 45 മിനിറ്റ് കഴിഞ്ഞപ്പോള്‍ തിരിച്ചിറങ്ങി. ഇരുപത് മിനിറ്റുകൊണ്ട് ഈ വിമാനം ബാംഗ്ലൂരില്‍ നിന്നും മധ്യപ്രദേശിന്റെ ഭോപ്പാലിന്റെ മുകളില്‍വരെ പറന്നെത്തിയിരുന്നു.
ആവേശകരമായ അനുഭവമായിരുന്നു എഫ്എ18 സൂപ്പര്‍ ഹോണറ്റിലെ പറക്കലെന്ന് തിരിച്ചെത്തിയ ടാറ്റപറഞ്ഞു. ഇത് രണ്ടാംതവണയാണ് ഇദ്ദേഹം പോര്‍വിമാനത്തിന്റെ സഹപൈലറ്റാകുന്നത്. 2009ലെ എയ്‌റോ ഇന്ത്യയില്‍ രത്തന്‍ ടാറ്റ എഫ്16ല്‍ പറന്നിരുന്നു.
ഇന്ത്യ വാങ്ങാനായി പരിഗണിക്കുന്ന ആറ് ഇടത്തരം വിവിധോദ്ദേശ്യ പോര്‍വിമാനങ്ങളില്‍ ഒന്നാണ് എഫ്എ18 സൂപ്പര്‍ ഹോണറ്റ്. വെള്ളിയാഴ്ച ഹോളിവുഡ് താരം ഷാഹിദ് കപൂര്‍ എഫ്16 സൂപ്പര്‍ വൈപ്പറില്‍ പറക്കുന്നുണ്ട്. ഈ പോര്‍വിമാനത്തില്‍ പറക്കുന്ന ആദ്യത്തെ ചലച്ചിത്ര താരമായിരിക്കും ഷാഹിദ്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല