സ്റ്റുഡന്റ് വിസ നിയമങ്ങളില്‍ അടിമുടി അഴിച്ചു പണി വരുത്തി പുതിയ നയങ്ങള്‍ കൂട്ടു കക്ഷി സര്‍ക്കാര്‍ ഇന്നലെ പ്രഖ്യാപിച്ചു.കാലാകാലങ്ങളായി യു കെ കുടിയേറ്റത്തിന്റെ പ്രധാന കുറുക്കുവഴി ആയിരുന്ന സ്റ്റുഡന്റ് വിസകളുടെ എണ്ണം വര്‍ഷത്തില്‍ ഒരു ലക്ഷത്തില്‍ താഴെ നിര്‍ത്താനാണ് പുതിയ നയങ്ങള്‍ കൊണ്ട് സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.യൂറോപ്പിന് പുറത്തു നിന്നുള്ള വിദ്യാര്‍ഥികളെ സാരമായി ബാധിക്കുന്ന പുതിയ നയത്തിന്റെ പ്രസക്ത ഭാഗങ്ങള്‍ താഴെപ്പറയുന്നവയാണ് .
- 2012 ഏപ്രില്‍ മുതല്‍ ഹൈലി ട്രസ്റ്റഡ് കോളജുകള്‍ക്ക് മാത്രമേ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നല്‍കാന്‍ അനുമതി നല്‍കുകയുളളൂ.
- ബിരുദ കോഴ്‌സുകള്‍ പഠിക്കാന്‍ യു.കെ.യില്‍ എത്തുന്ന വിദ്യാര്‍ഥികള്‍ ബി 2 ലെവലില്‍ ഇംഗ്ലീഷ് സംസാരിക്കുന്നവരായിരിക്കണം. നിലവില്‍ ബി 1 ലെവലില്‍ ഇംഗ്ലീഷ് സംസാരിച്ചാല്‍ മതി.IELTS 5 .5 മുതല്‍ 6 .5 വരെ സ്കോര്‍ നേടുമ്പോഴാണ് B2 ലെവല്‍ ആയി കണക്കാക്കുന്നത് .
- ഇംഗ്ലീഷില്‍ മിനിമം നിലവാരമില്ലാത്ത, പരിഭാഷകന്‍ ഇല്ലാതെ നന്നായി ഇംഗ്ലീഷ് സംസാരിക്കാന്‍ കഴിയാത്ത വിദ്യാര്‍ഥികളെ എയര്‍പോര്‍ട്ടില്‍ നിന്നും തിരിച്ചയക്കാന്‍ യു.കെ. ബോര്‍ഡര്‍ ഏജന്‍സിക്ക് അധികാരം ഉണ്ടായിരിക്കും.
- യൂണിവേഴ്‌സിറ്റികളിലും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്കും മാത്രമേ ജോലി ചെയ്യാന്‍ അവകാശം ഉണ്ടാകൂ. യൂണിവേഴ്‌സിറ്റിക്ക് പുറമേയുള്ള കോളജുകളില്‍ പഠിക്കുന്ന വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം ജോലി ചെയ്യാന്‍ അനുവദിക്കില്ല
യൂണിവേഴ്‌സിറ്റികളിലും സര്‍ക്കാര്‍ ഫണ്ട് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങളിലും പഠിക്കുന്ന പോസ്റ്റ് ഗ്രാജുവേറ്റ് വിദ്യാര്‍ഥികള്‍ക്ക് മാത്രമേ ഡിപ്പന്‍ഡന്ടുമാരെ കൊണ്ട് വരാന്‍ സാധിക്കുകയുള്ളൂ
.
- സ്റ്റുഡന്റ് വീസയില്‍ മൂന്നുവര്‍ഷത്തില്‍ കൂടുതല്‍ ചെറിയ കോഴ്‌സുകള്‍ക്കും അഞ്ചുവര്‍ഷത്തില്‍ കൂടുതല്‍ ഉന്നത കോഴ്‌സുകള്‍ക്കും അനുമതി ലഭിക്കില്ല.
- ഇപ്പോള്‍ നല്‍കുന്ന പോസ്റ്റ് സ്റ്റഡി വിസ നിര്‍ത്തലാക്കും .പഠനത്തിന് ശേഷം ടയര്‍ ടു വിഭാഗത്തില്‍ വര്‍ക്ക് പെര്‍മിറ്റ് നേടുന്നവര്‍ക്ക് മാത്രമേ യു.കെ.യില്‍ ജോലി ചെയ്യാന്‍ അനുമതി ഉണ്ടാകൂ.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല