പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം നടത്തിയെന്ന കേസില്‍ മലേഷ്യന്‍ പ്രതിപക്ഷ നേതാവ് അന്‍വര്‍ ഇബ്രാഹിമിന്റെ ശിക്ഷ മലേഷ്യന്‍ സുപ്രീം കോടതി ശരിവച്ചു. കഴിഞ്ഞ മാര്‍ച്ചിലാണ് അന്‍വര്‍ ഇബ്രാഹിമിന് അഞ്ചു വര്‍ഷത്തെ തടവു ശിക്ഷ വിധിച്ചത്.
എന്നാല്‍ ഇത് തന്നെ രാഷ്ട്രീയത്തില്‍ നിന്ന് പുറത്താക്കാനുള്ള ഗൂഡാലോചനയാണെന്ന് അന്‍വര്‍ ഇബ്രാഹിം ആരോപിച്ചിരുന്നു. ഇനി ശിക്ഷ കഴിഞ്ഞ് പുറത്തിറങ്ങുന്ന ദിവസം മുതല്‍ അഞ്ചു വര്‍ഷത്തേക്ക് അന്‍വര്‍ ഇബ്രാഹിമിന് മത്സരിക്കാനാകില്ല.നേരത്തെ പ്രതിപക്ഷം അന്‍വര്‍ ഇബ്രാഹിമിന്റെ നേതൃത്വത്തില്‍ നിലവിലെ ഭരണകൂടത്തിന് കടുത്ത വെല്ലുവിളി ഉയര്‍ത്തിയിരുന്നു.
2008 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. അന്‍വര്‍ ഇബ്രാഹിമുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ട ആളെ കുറ്റക്കാരനല്ലെന്ന് കണ്ട് 2012 ല്‍ കോടതി വിട്ടയിച്ചിരുന്നു. മലേഷ്യയില്‍ പ്രകൃതി വിരുദ്ധ ലൈംഗിക ബന്ധം നിയമ വിരുദ്ധമാണ്.
അതേസമയം അന്‍വര്‍ ഇബ്രാഹിന് പിന്തുണയുമായി ആംനസ്റ്റി ഇന്റര്‍നാഷണല്‍ രംഗത്തെത്തി. കേസ് രാഷ്ട്രീയ പ്രേരിതമാണെന്ന് ആംനസ്റ്റി പത്രക്കുറിപ്പില്‍ ആരോപിച്ചു. അന്‍വര്‍ ഇബ്രാഹിമിനെ നിശ്ബ്ദനാക്കുകയാണ് ഭരണകൂടത്തിന്റെ ലക്ഷ്യമെന്നും സംഘടന ആരോപിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല