ലോകത്തിലെ വന്‍രാജ്യങ്ങളാണ് അന്തരീക്ഷ മലിനീകരണം ഉണ്ടാക്കുന്നതെന്നാണ് പൊതുവെ ഉയരുന്ന ആരോപണം. അത് ഒരുപരിധിവരെ ശരിയാണുതാനും. എന്നാല്‍ അതുപോലെ പ്രകൃതിസംരക്ഷണത്തിനും അവര്‍ ചെയ്യുന്ന കാര്യങ്ങള്‍ ശ്രദ്ധിക്കാതെ പോകരുത്. വന്‍ വ്യവാസയ സംരംഭങ്ങളുള്ള ഓസ്ട്രേയില്‍ ഇപ്പോള്‍ പുതിയൊരു നിയമം വന്നിരിക്കുകയാണ്. വ്യവസായശാലകളില്‍ നിന്നും പുറംതള്ളപ്പെടുന്ന കാര്‍ബണ്‍ ഡൈഓക്‌സൈഡിന് നികുതിയേര്‍പ്പെടുത്തുന്നതാണ് ആ പുതിയ നിയമം. കമ്പനികള്‍ പുറം തള്ളുന്ന കാര്‍ബണ്‍ ഡൈ ഓക്‌സൈഡിന് ടണിന് 25 ഡോളര്‍ എന്ന നിരക്കിലാകും നികുതി ചുമത്തുകയെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. നിയമം 2012 ഓടെ പ്രാബല്യത്തില്‍ വരും.
ഇപ്പോള്‍ വികസിത രാജ്യമായ ഓസ്ട്രേലിയയില്‍ പ്രതിവര്‍ഷം ഏറ്റവും കുറഞ്ഞത് 25,000 ടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് പുറം തള്ളുന്നുണ്ടെന്നാണ് കണക്ക്. വൈദ്യുതിയുടെ 80 ശതമാനവും കല്‍ക്കരിയില്‍ നിന്ന് ഉത്പാദിപ്പിക്കുന്ന ഓസ്ട്രേലിയയില്‍ ഈ പുതിയ നിയമം 500ഓളം കമ്പനികളെ ബാധിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. അതേസമയം പരിസ്ഥിതി സൗഹൃദ ഊര്‍ജ്ജോല്‍പാദനം നടത്താനുള്ള ശ്രമങ്ങളുടെ ഭാഗമായിട്ടാണ് ഇത്തരമൊരു നിയമം നടപ്പിലാക്കുന്നതെന്നാണ് പ്രധാനമന്ത്രി ജൂലിയ ഗിലാര്‍ഡ് പറയുന്നത്. എന്നാല്‍ ഈ നിയമം കൂടുതല്‍ വിമര്‍ശനങ്ങള്‍ വിളിച്ചുവരുത്തിയതായും സൂചനകളു
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല