എഡിറ്റോറിയല്‍
യു കെയിലെ മലയാള മാധ്യമ രംഗത്ത് ഒരു നവ സംസ്കാരത്തിന് തുടക്കം കുറിച്ച എന്‍ ആര്‍ ഐ മലയാളി പ്രചാരത്തില്‍ ബഹുദൂരം മുന്നോട്ട് പോയിരിക്കുന്നു.വെബ്സൈറ്റുകളുടെ പ്രചാരം കണക്കാക്കുന്ന അലക്സയുടെ ഇന്നത്തെ എന്‍ ആര്‍ ഐ മലയാളിയുടെ റാങ്ക് 98218 ആണ്.ഒരു ലക്ഷത്തില്‍ താഴെ റാങ്ക് ഉള്ള മറ്റൊരു മലയാള വെബ്സൈറ്റ് മാത്രമേ യു കെയില്‍ ഉള്ളൂ.
യു കെയിലെ മലയാളികള്‍ക്ക് ആവശ്യമായ വാര്‍ത്തകളും വിവരങ്ങളും പ്രസിദ്ധീകരിക്കുന്ന എന്‍ ആര്‍ ഐ മലയാളിയുടെ യു കെയിലെ റാങ്ക് 2501 ആണ്.മൊത്തം വായനക്കാരുടെ ശതമാനക്കണക്കെടുക്കുമ്പോള്‍ എന്‍ ആര്‍ ഐ മലയാളിയുടെ വായനക്കാര്‍ 80 ശതമാനവും യു കെയില്‍ നിന്നുള്ളവരാണ്.യു കെയിലെ മുന്‍പന്‍ എന്ന് അവകാശപ്പെടുന്ന മലയാള പത്രത്തിന്റെ യു കെ വായനക്കാര്‍ വെറും 60 ശതമാനം മാത്രമാണ്.
വളരെ ചുരുങ്ങിയ കാലം കൊണ്ട് പ്രചാരത്തില്‍ ഇത്രയും മുന്നോട്ട് പോയത് ഞങ്ങളുടെ മാധ്യമ നിലപാടിന് യു കെ മലയാളികള്‍ നല്‍കിയ അംഗീകാരമായി ഞങ്ങള്‍ കാണുന്നു.അതേ ഇത് നന്മയുടെ വിജയമാണ്.മലയാളത്തിന്‍റെ തണലും തണുപ്പും കൈവിടാതെ യു കെ മലയാളികള്‍ക്ക് വേണ്ടി ഒരു വെബ്സൈറ്റ് എന്ന ആശയത്തിന് യു കെയിലെ നല്ല മനസുകള്‍ നല്‍കിയ അംഗീകാരം.
പത്രക്കച്ചവടക്കാരന്റെ കുരുട്ടു ബുദ്ധിയോ,കോര്‍പ്പറേറ്റ് ജാടകള്ലോ,അന്തിപത്രത്തിന്റെ എരിവും പുളിയുമോ പരസ്യങ്ങളുടെ അതിപ്രസരമോ ഇല്ലാതെ നേടിയെടുത്ത ഈ വിജയം വായനക്കാരുടെ സന്മനസുകള്‍ക്ക് മുന്‍പില്‍ ഞങ്ങള്‍ സമര്‍പ്പിക്കുന്നു.
കുന്നായ്മയോ പറയുകയോ വ്യക്തിഹത്യ നടത്തുകയോ ചെയ്യാതെ ഞങ്ങള്‍ നേടിയെടുത്ത ഈ വിജയം നിങ്ങള്‍ വായനക്കാരുടെയും കൂടി വിജയമാണ്.ഞങ്ങള്‍ പ്രതിനിധീകരിക്കുന്ന ശരാശരി യു കെ മലയാളിയ്ക്ക് ഇത് അഭിമാനത്തിന്റെ നിമിഷങ്ങള്‍ ആണ്.ദുഖത്തിന്റെ കണ്ണീരും സന്തോഷത്തിന്റെ പുഞ്ചിരിയും പങ്കു വച്ച എല്ലാ മാന്യ വായനക്കാര്‍ക്കും നന്ദി പറയുന്നു.
അതോടൊപ്പം ഇന്നുവരെ നിങ്ങള്‍ തന്ന സഹകരണം ഭാവിയിലും ഉണ്ടാകുമെന്ന് നജങ്ങള്‍ പ്രതീക്ഷിക്കുന്നു.യു കെ മലയാളികളുടെ മനസാക്ഷിയോടൊട്ടിനിന്നുകൊണ്ട് നിങ്ങളില്‍ ഒരാളായി നിങ്ങളോടൊപ്പം നേരിന്‍റെ നേര്‍ക്കാഴ്ചയുമായി ഞങ്ങളുണ്ടാവുമെന്നു ഒരിക്കല്‍ കൂടി ഉറപ്പു നല്‍കുകയും ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല