ഏറെക്കാലമായി പ്രണയിക്കുന്ന കാമുകി വിളിച്ചു വരുത്തിയപ്പോള്‍ അത് തന്‍റെ മരണത്തിലേക്കുള്ള ചതിക്കുഴിയായിരുന്നുവെന്നു ഗഗന്‍ദീപ് സിംഗ് ഓര്‍ത്തിട്ടുണ്ടാവില്ല.തന്‍റെ മേഴ്സിഡസ് സി ക്ലാസ് കാറില്‍ പ്രിയതമയുമൊത്തുള്ള മധുര നിമിഷങ്ങള്‍ സ്വപനം കണ്ടു യാത്ര ചെയ്തെത്തിയ യുവാവിനെ കാമുകിയും പുതിയ കാമുകനും ചേര്‍ന്ന് കൊലപ്പെടുത്തിയ ശേഷം കാറിലിട്ടു കത്തിച്ചു.അങ്ങിനെ ഏറെ നാള്‍ നീണ്ടുനിന്ന പ്രണയം കൊലപാതകത്തിലൂടെ പരിസമാപ്തിയിലെത്തി. ടീനേജ് ഗേള്‍ മുന്‍ദില്‍ കൗര്‍ മഹില്‍ ആണ് കാമുകനായിരുന്ന ഗഗന്‍ദീപ് സിംഗിന്റെ കൊലപാതകവുമായി ബന്ധപ്പെട്ട് കോടതികയറിയത്.
യു.കെയിലെ പ്രമുഖ ചാനലായ സിക്ക് ടി.വിയുടെ ഉടമയായ ഗഗന്‍ദീപ് സിംഗിനെയാണ് കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയത്. ബ്രൈട്ടണിലെ ആളൊഴിഞ്ഞ പ്രദേശത്തുനിന്നും കത്തിയെരിഞ്ഞ കാറിലാണ് ഗഗന്‍ദീപ് സിംഗിന്റെ മൃതദേഹം കണ്ടെത്തിയത്.ഗഗന്‍ദീപിനെ ബ്രൈട്ടനിലേക്ക് വിളിച്ചുവരുത്തി കാറിലിട്ട് കത്തിക്കുകയായിരുന്നുവെന്നാണ് പോലീസ് പറയുന്നത്. അതുവഴി കടന്നുപോകുകയായിരുന്ന പോലീസ് പട്രോളിംഗ് വാഹനമാണ് മൃതദേഹം കണ്ടെത്തിയത്.
ബ്രൈട്ടണ്‍ യൂണിവേഴ്‌സിറ്റിയിലെ മെഡിക്കല്‍ വിദ്യാര്‍ത്ഥിയാണ് കുറ്റാരോപിതയായ മുന്‍ദില്‍ കൗര്‍ മഹില്‍. മഹിലിന് മറ്റൊരാളോടുണ്ടായ പ്രണയമാണ് കൊലപാതകത്തില്‍ കലാശിച്ചതെന്നാണ് പോലീസിന്റെ നിഗമനം. ഹല്‍വീന്ദര്‍ സിംഗ് ഷൂക്കറെന്ന പത്തൊമ്പതുകാരനും കേസില്‍ കുറ്റാരോപിതനായിട്ടുണ്ട്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല