ലണ്ടന്‍: യഥാര്‍ത്ഥ പ്ലേ ബോയ് തന്നെയാണ് താനെന്ന് പ്ലേ ബോയ് മാഗസിന്റെ ഉടമ ഹഗ് ഹെഫ്‌നര്‍തെളിയിക്കുന്നു. അദ്ദേഹത്തിന്റെ പുതിയ പ്രണയകഥയില്‍പ്രണയത്തിന് കണ്ണൂം മൂക്കും മാത്രമല്ല പ്രായവുമില്ല. 84 കാരനായ ഹെഫ്‌നറുടെ പുതിയ പ്രണയം വിവാഹത്തിലെത്തിയിരിക്കുന്നു. വധു 24 കാരി ക്രിസ്റ്റല്‍ ഹാരിസ്. ക്രിസ്മസ് രാവില്‍ മോതിരം കൈമാറല്‍ ചടങ്ങ് നടക്കുമെന്ന് ഹെഫ്‌നര്‍ ട്വിറ്ററിലൂടെയാണ് ലോകത്തെ അറിയിച്ചത്.
നേരത്തെ രണ്ട് തവണ വിവാഹം കഴിച്ചിട്ടുള്ള ഹെഫ്‌നര്‍ വര്‍ഷങ്ങളായി വിവാഹേതര ബന്ധങ്ങളില്‍ മാത്രം താല്‍പര്യം കാണിക്കുന്ന വ്യക്തിയാണ്. മില്‍ഡ്രസ് വില്യംസാണ് ആദ്യഭാര്യ. 1949 ലായിരുന്നു ആ വിവാഹം. പിന്നീട് പ്രസിദ്ധ മോഡല്‍ കിംബെര്‍ളി കോണ്‍റാഡുമായി ജീവിതം തുടങ്ങിയെങ്കിലും അതും ഈയിടെ അവസാനിപ്പിച്ചു. പ്രായം ഇത്രയായെങ്കിലും ഗോസിപ്പ് കോളങ്ങളില്‍ ഈ ‘വൃദ്ധയുവാവ്’ ഇപ്പോഴും സജീവമാണ്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല