പ്രണയദിനത്തെ അടിമുടി എതിര്‍ക്കുന്ന ശിവസേന ചുവടുമാറ്റുന്നു. യുവതലമുറയുടെ വോട്ടില്‍ കണ്ണുവെച്ചാണ് സേനയുടെ നിലപാട് മാറ്റം. പ്രണയ ദിനത്തില്‍ ഒത്തുചേരുന്ന പ്രണയിതാക്കള്‍ക്കും പ്രണയ സമ്മാനങ്ങളുടെ വില്‍പനക്കാര്‍ക്കുമെതിരെ ആഞ്ഞടിയ്ക്കാറുള്ള സേന ഇത്തവണ അനങ്ങിയില്ല.
2012ല്‍ നടക്കാനിരിക്കുന്ന മുംബൈ നഗരസഭ തിരഞ്ഞെടുപ്പാണ് ശിവസേനയുടെ നയംമാറ്റത്തിന് പിന്നിലെന്നാണ് സൂചന. വിദ്യാര്‍ഥികളെയും യുവതയെയും ലക്ഷ്യമിട്ട് ബാല്‍താക്കറെയുടെ പേരക്കുട്ടി ആദിത്യ താക്കറെയുടെ നേതൃത്വത്തില്‍ യുവസേനയെ രംഗത്തിറക്കിയിരിക്കുകയാണ് ശിവസേന.
രാജ് താക്കറെയുടെ എംഎന്‍എസിന് പ്രതികൂലമായിട്ടാണ് യുവസേനയുടെ നയങ്ങള്‍. എംഎന്‍എസിന്റെ അജണ്ടയില്‍ പ്രണയ ദിന വിരോധമില്ല എന്നതും ശിവസേനയുടെ നിലപാട് മാറ്റത്തിന് കാരണമായി പറയപ്പെടുന്നു. സേനാ അനുഭാവമുള്ള ഭൂരിഭാഗം വിദ്യാര്‍ഥികളുടെയും യുവാക്കളുടെയും ചായ് വ് രാജ് താക്കറെയോടാണ്.
പ്രണയ ദിനത്തിനുള്ള പ്രാധാന്യം കുറഞ്ഞെന്നും യുവാക്കള്‍ അതില്‍ നിന്ന് പിന്തിരിഞ്ഞുവെന്നുമൊക്കെ ന്യായം പറഞ്ഞാണ് ശിവസേന ചുവടുമാറ്റിയിരിക്കുന്നത്. മുംബൈ നഗരസഭാ ഭരണം ഇല്ലെങ്കില്‍ പാര്‍ട്ടി കൂടുതല്‍ ദുര്‍ബലമാവും. എംഎന്‍എസ് കടുത്ത ഭീഷണിയായി നില്‍ക്കുന്ന സാഹചര്യത്തില്‍ യുവാക്കളെയും ദലിതുകളെയും ഒപ്പം കൂട്ടാനുള്ള നീക്കങ്ങളാണ് സേനയില്‍ നടക്കുന്നത്
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല