1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 14, 2016

ജോസഫ് കാനേഷ്യസ്: ഇംഗ്ലണ്ടിന്റെ ഗ്രാമവശ്യതയില്‍ ഇതള്‍ വിരിയുന്ന ഒരു പ്രണയ കാവ്യം,അതാണ് ഒരു ബിലാത്തി പ്രണയം .പ്രണയിക്കുന്ന എല്ലാ ഹൃദയങ്ങള്‍ക്കുമായി വാലന്ട്യ്ന്‍സ് ഡേ ഉപഹാരമായി യുക്കെ മലയാളികളുടെ കന്നി ചിത്രമായ ‘ഒരു ബിലാത്തി പ്രണയത്തിലെ ഗാനം റിലീസ് ആയി .ഈ മനോഹര ഗാനം ആലപിച്ചിരിക്കുന്നത് യുവ ഗായകന്‍ സുമേഷ് അയിരൂര്‍ ആണ് .ഗാന രചനയും , സംഗീത സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത് സിനിമയുടെ സംവിധായകന്‍ കൂടിയായ കനേഷ്യസ് അത്തിപ്പൊഴിയില്‍ ആണ് .സോഷ്യല്‍ മീഡിയയിലൂടെ സ്രെദ്ധെയനായ സുമേഷ് ഐരൂരിന്റ്‌റെ പാട്ട് കേട്ട് കനേഷ്യസ് അത്തിപ്പൊഴിയില്‍ ചിത്രത്തില്‍ പാടാന്‍ അവസരം നല്കുകയായിരുന്നു .ചിത്രത്തില്‍ മൂന്ന് ഗാനങ്ങള്‍ ആണുള്ളത് . മലയാളത്തിന്റെ ട്രെന്റ് ഗായകന്‍ ജാസി ഗിഫ്റ്റും നവമാധ്യമത്തിലുടെ ലോക മലയാളികളുടെ പ്രിയപ്പെട്ട ഗായികയായ ചന്ദ്രലേഖയും യുവ ഗായകന്‍ സുമേഷുമാണു ഗാനം ആലപിച്ചിരിക്കുന്നത്. ചിത്രത്തിലെ ചന്ദ്രലേഖ പാടിയ ഗാനം ഇതിനോടകം ഹിറ്റ് ആയിരിക്കുകയാണ് .കൂടാതെ ജാസീ ഗിഫ്റ്റ് പാടിയ ക്ലാ ക്ലാ ക്ലാ ക്ലാ ക്ലാ സുരേഷ് തിരിഞ്ഞു നോക്കി മുറ്റത്തൊരു മൈന .എന്ന ഗാനം ന്യൂ ജനറേഷനും ഏറ്റെടുത്തു കഴിഞ്ഞു . ഇതിനു മുന്‍പ് മലയാള സിനിമയില്‍ കാണാത്ത മനോഹരമായ ലൊക്കേഷനുകളില്‍ വെച്ചാണ് ബിലാത്തി പ്രണയം ചിത്രീകരിച്ചിരിക്കുന്നത് .യുക്കെയിലെ അതി മനോഹരമായ ഗ്രാമ ഭംഗിയില്‍ ചാലിച്ചെടുത്താണ് ഈ പ്രണയ ഗാനത്തിന്റ്‌റെ രംഗങ്ങള്‍ ചിത്രീകരിച്ചിരിക്കുന്നത് എന്ന പ്രത്യേകതയും ഉണ്ട് . ബിബിസിയില്‍ ഒരു കാലത്ത് നിറസാന്നിധ്യമായിരുന്ന ഇതിഹാസ ഇംഗ്‌ളീഷ് കോമഡി താരം സ്റ്റാന്‍ ബോഡ്മാന്‍ ആദ്യമായി അഭിനയിക്കുന്ന ഇന്ത്യന്‍ സിനിമ എന്ന പ്രത്യേകതയും ഒരു ബിലാത്തി പ്രണയത്തിനു സ്വന്തം. സ്റ്റാന്‍ ബോഡ്മാനെ കൂടാതെ മറ്റ് ഇംഗ്‌ളീഷ് അഭിനേതാക്കളായ ലോറന്‍സ് ലാര്‍ക്കിന്‍ , ലൂസി തുടങ്ങിയവര്‍ സിനിമയില്‍ അതിഥി താരങ്ങളായി എത്തുന്നു പുതുമുഖ താരം ലിട്ടീഷ്യ കുഞ്ചെറിയും ജെറിന്‍ ജോയും ആണു ചിത്രത്തിലെ നായികനായകന്മാര്‍. ചിത്രത്തിലെ മറ്റൊരു പ്രധാന താരം അക്കര കാഴ്ചകല്‍ എന്ന ടെലിവിഷന്‍ പാരമ്പരയിലുടെ മലയാള സിനിമയിലേക്കു വന്ന ജോസ്‌കുട്ടി വലിയ കല്ലിങ്കലാണ്. യുകെയില്‍ സ്‌റുഡന്റ് വീസയില്‍ എത്തപ്പെട്ടവരുടെ ജീവിത പശ്ചാത്തലത്തില്‍ ഉരിത്തിരിയുന്ന സിനിമ, പ്രേഷകര്‍ കാത്തിരിക്കുന്നതുപോലെ പ്രണയവും കോമഡിയും സസ്‌പെന്‍സും ,ത്രില്ലറും ഒക്കെയുള്ള ഒരു മികച്ച എന്റര്‍ടെയ്‌നര്‍ ആയിരിക്കും. ഗര്‍ഷോം മീഡിയ പ്രൊഡക്ഷന്ന്‌റ്റെ ബാനറില്‍ യുകെയില്‍ ചിത്രീകരിച്ച ആദ്യ സമ്പൂര്‍ണ്ണ മലയാള ചിത്രമായ ‘ഒരു ബിലാത്തി പ്രണയത്തിന്റ്‌റെ തിരക്കഥ പ്രമുഖ യുവ പ്രവാസി എഴുത്തുകാരന്‍ ജിന്‍സണ്‍ ഇരിട്ടിയുടെതാണ് . കനേഷ്യസ് അത്തിപ്പൊഴിയില്‍ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിച്ചിരിക്കുന്നത് ജയ്‌സന്‍ ലോറന്‍സും പോളിഷ് ഛായാഗ്രാഹകന്‍ മാര്‍ക്കിനുമാണ്. ചിത്രീകണം പൂര്‍ത്തിയാക്കി പോസ്‌റ് പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ അവസാന ഘട്ടത്തില്‍ എത്തിനില്‍ക്കുന്ന ചിത്രം ഫെബ്രുവരി അവസാന വാരം തിയറ്ററുകളില്‍ എത്തും.

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.