ടോം ശങ്കൂരിക്കല്‍: ഈ കഴിഞ്ഞ ഞായറാഴ്ച ഫെബ്രുവരി 28നു ഗ്ലോസ്റ്റെറിലെ പ്രസിദ്ധമായ GL1 സ്‌പോര്ട്‌സ് ഹാളില്‍ വെച്ചു നടത്തപ്പെട്ട ജി എം എ ബാട്മിന്ടന്‍ ടൂര്‍ണമെന്റ് യുവജന മെന്നേട്ടം കൊണ്ടും പ്രതിഭാ തിളക്കം കൊണ്ടും ഏറെ ആവേശഭരിതമായി. കുട്ടികളും മുതിര്‍ന്നവരും അടക്കം ഏതാണ്ട് അമ്പതോളം കളിക്കാരുമായി സബ് ജൂനിയര്‍, ജൂനിയര്‍, സീനിയര്‍, അഡല്‍റ്റ്‌സ് എന്നീ വിഭാഗങ്ങളില്‍ സിങ്കിള്‍സ് ഡബിള്‍സ് മത്സരങ്ങളുമായി ജി എം എ യുടെ കായിക പ്രതിഭകള്‍ മാറ്റുരച്ചപ്പോള്‍ ഏറെ ഉദ്യോഗഭരിതമായ മുഹൂര്‍ത്തങ്ങളായിരിന്നു പിറന്നു വീണത്. ഇത്രയധികം കളിക്കാരെ ഉള്‍ക്കൊള്ളിച്ച് ബോയ്‌സ്, ഗേള്‍സ്, മെന്‍സ്, ലേഡീസ് വിഭാഗത്തിനു പ്രത്യേകം പ്രത്യേകം കളികളുമായി GL1ലെ എട്ടു കോര്‍റ്റുകളിലായി ഉച്ചക്കു ഒരു മണി മുതല്‍ എട്ടു മണി വരെ യാതൊരു കുഴപ്പങ്ങളുമില്ലാതെ ഇങ്ങനെയൊരു ടൂര്‍ണമെന്റ് നടത്താന്‍ ജി എം എ യുടെ സ്‌പോര്ട്‌സ് കോര്‍ഡിനേറ്റേര്‍സ് ശ്രീ. ജിസ്സൊ എബ്രഹാമിന്റെയും ശ്രീ. മാത്യു ഇടിക്കുളയുടേയും നേതൃത്വത്തില്‍ ജി എം എ കമ്മിറ്റി അങ്കങ്ങള്‍ ഏറെ വിയര്‍ത്തെങ്കിലും യാതൊരു അര്‍ദ്ധ ശങ്കകള്‍ക്കും ഇട നല്‍കാതെ ഏറ്റവും മികച്ച ഒരു ടൂര്‍ണമെന്റ് കാഴ്ച വെക്കാന്‍ കഴിഞ്ഞു എന്ന സന്തോഷത്തിലും ആത്മ വിശ്വാസത്തിലുമാണവര്‍.
മുന്‍ വര്‍ഷങ്ങളെക്കാളും ഏറെ യുവജനങ്ങളുടെ ഒരു തള്ളിക്കേറ്റം തന്നെ കണ്ട ഒരു ടൂര്‍ണമെന്റ് കൂടി ആയിരിന്നു ഇത്. കളികളുടെ നിലവാരത്തിലും അച്ചടക്കത്തിന്റെ കാര്യത്തിലും ഏറെ മികവു കാണിച്ച അവര്‍ ജി എം എ ഒരുക്കിക്കൊടുത്ത പാതകളിലൂടെ ഇനി എന്നും മുന്‍ നിരയില്‍ തന്നെ തങ്കള്‍ ഉണ്ടാകും എന്ന് കാണിച്ചു തരിക വഴി മാതാ പിതാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഏറെ അഭിമാനകരമായ മുഹൂര്‍ത്തങ്ങളും പ്രതീക്ഷകളുമാണ് നല്കിയത്.
ഗ്ലൊസ്റ്റെര്‍, ചെല്‍റ്റെന്‍ഹാം, സ്റ്റ്രൗഡ്, ട്യൂക്‌സ്‌ബെരി എന്നീ സ്ഥലങ്ങളില്‍ നിന്നുള്ള കരുത്തുറ്റ ജി എം എ ബാട്മിന്ടന്‍ കളിക്കാരില്‍ നിന്നും പൊരുതി വിജയം നേടിയവര്‍ ഇവരാണ്:
Subjunior Boys Singles
1. Elvis Edakkara
2. Justin Abraham
3. Rishikesh Biju
Junior Boys Singles
1. Mark Thomas
2. Rejoy Edakkara
3. Alan Paulson
Junior Girls Singles
1. Aria Paulson
2. Cinta Mary Vincent
3. Benita Binumon
Senior Boys Singles
1. Kevin Thomas
2. Been Jude
3. Kevin Jude
Senior Girls Singles
1. Aparna Biju
2. Diya Benny
3. Anu Mathew
Adults Women – Singles
1. Elsa Roy
2. Sally Vincent
Adults Women – Doubles
1. Vijo Boban, Elsa Roy
2. Mini Saji, Sally Vincent
Adults Men – Singles
1. Lal kumar
2. Been Jude
3. Kevin Thomas
Adults Men – Doubles
1. Lal kumar, Manoj Venugopal
2. Roby Mekkara, Bis Paul
3. Been Jude, Kevin Jude
ഗ്ലോസ്റ്റെര്‍ഷെയരിലെ മികച്ച ബാട്മിന്ടന്‍ ട്രയിനെരായ ജോര്‍ജ്ജ് മുറെ ആയിരിന്നു ഫൈനല്‍ മത്സരങ്ങള്‍ നിയന്ത്രിച്ചത്. കളിയുടെ ഗുണ നിലവാരത്തിലും ചെറിയ കുട്ടികള്‍ പോലും ബാട്മിന്ടനെ അഭിമുഘീകരിക്കുന്ന ആ ആവേശത്തിലും ഏറെ ആകര്‍ഷനായ അദ്ധേഹം അവരുടെ ആവശ്യപ്രകാരം സമയമില്ലെങ്കില്‍ പോലും സമയം കണ്ടെത്തി അവരെ കൂടുതല്‍ സ്‌കില്‍സും ടാക്ടിക്‌സും പഠിക്കാന്‍ ട്രെയിനിംഗ് കൊടുക്കാം എന്ന് ഉറപ്പു നല്കിയാണ് മടങ്ങിയത്.
കലാ പ്രാവീണ്യത്തില്‍ യു കെ യിലെ ഇതര അസ്സോസ്സിയെഷനുകളില്‍ എന്നും മുന്നില്‍ നില്ക്കുന്ന ജി എം എ അത് പോലെ തന്നെ കായിക ഇനങ്ങളിലും ഏറെ ശ്രദ്ധ ചെലുത്തുന്ന ഒരു അസ്സോസ്സിയേഷനാണു. ജി എം എ യുടെ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഒരുക്കിയിരിക്കുന്നത് ഈ മാസം 19ആം തിയതിയാണ്. ജി എം എ യുടെ ഫുട്‌ബോള്‍ മാമാങ്കത്തിലേക്കു എല്ലാ അംഗങ്ങളെയും സ്വാഗതം ചെയ്തു കൊള്ളുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല