മാഞ്ചസ്റ്റര്‍: മതസൗഹാര്‍ദ്ദത്തിന്റെ ഈറ്റില്ലമായ കോട്ടയം ജില്ലിയിലെ അതിരമ്പുഴയുടെ മക്കള്‍ ഒത്തുചേരുന്ന പ്രഥമ അതിരപ്പുഴ സംഗമം ഈ മാസം 27 ന് സല്‍ഫോര്‍ഡില്‍ നടക്കും. ഇതിനായി വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സെന്റ് ലൂക്ക് ചര്‍ച്ച് ഹാളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം 5 മണി വരെയാണ് പരിപാടികള്‍. കുട്ടികളുടെയും മുതിര്‍ന്നവരുടെയും പരിപാടികളും പ്രിസ്‌കണ്‍ കിരണ്‍ ഓര്‍ക്കസ്ട്രയുടെ ഗാനമേളയും ഉണ്ടാകുന്നതാണ്. ആദ്യ സ്വാഗത സംഗം മീറ്റിങ് നാളെ വൈകുന്നേരം അഞ്ചിന് ബോള്‍ട്ടണില്‍ നടക്കും. അതിരമ്പുഴയിലും സമീപ പ്രദേശങ്ങളിലും ഉള്ളവര്‍ക്കും ഇവിടങ്ങളില്‍ നിന്ന് വിവാഹം കഴിച്ചവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കി സുഹൃത്തുക്കളെ നേരിട്ട് കാണുന്നതിനും സൗഹൃദം പുതുക്കുന്നതിനുമുള്ള അസുലഭാവസരത്തിലേക്ക് എല്ലാ അതിരപ്പള്ളി നിവാസികളെയും ഭാരവാഹികള്‍ സ്വാഗതം ചെയ്തു. കൂടുതല്‍ വിവരങ്ങള്‍ക്ക്,
ഉണ്ണി വെള്ളിനാങ്കല്‍ -07429196639, സിജോ സെബാസ്റ്റിയന്‍ – 07886338434, ജോസ് മാത്യു മുഖചിറ -07983417360.
വേദിയുടെ വിലാസം – st.luke church hall, liver pool street, m65yd
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല