മത സൗഹാര്‍ദ്ദത്തിന്റെയും സാഹോദര്യത്തിന്റെയും നാടായ കോട്ടയം ജില്ലയിലെ അതിരമ്പുഴയുടെ മക്കള്‍ ഒത്തുചേരുന്ന പ്രഥമ അതിരമ്പുഴ സംഗമം ആഗസ്റ്റ് 27ന് മാഞ്ചസ്റ്ററില്‍ വെച്ച് നടക്കും. പരിപാടിയുടെ വിജയത്തിനായി വിവിധ കമ്മറ്റികള്‍ പ്രവര്‍ത്തനം ആരംഭിച്ചു. അതിരമ്പുഴയില്‍ നിന്നും വിവാഹം കഴിച്ചുപോയവര്‍ക്കും പരിപാടിയില്‍ പങ്കെടുക്കാവുന്നതാണ്. കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികള്‍ പരിപാടിയുടെ ഭാഗമാകും. സ്‌നേഹിവിരുന്നോടെ പരിപാടികള്‍ സമാപിക്കും. ജന്മനാടിന്റെ ഓര്‍മ്മകള്‍ പുതുക്കി സുഹൃത്തുക്കളെയും ബന്ധുക്കളെയും നേരില്‍ കാണുന്നതിനും സൗഹൃദം പുതുക്കുന്നതിനും അതിരമ്പുഴയിലും പരിസര പ്രദേശങ്ങളിലുമുള്ളവരെ ഭാരവാഹികള്‍ സ്വാഗതം ചെയ്തു. പരിപാടിയില്‍ പങ്കെടുക്കുവാന്‍ താല്‍പര്യമുള്ളവര്‍ താഴെപറയുന്ന നമ്പറുകളില്‍ ബന്ധപ്പെടണം.
ഉണ്ണി: 07806614190, 07429196639
സിബി പോത്താനം: 07903748605
ജോസ് മാത്യു മുഖച്ചിറയില്‍: 07983417360
ജോബോയി ജോസഫ്: 07966082207
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല