1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 21, 2012

യുകെയിലെ പുതുവേലി നിവാസികളുടെ പ്രഥമ സംഗമം ഒക്ടോബര്‍ 20ന് വൂസ്റ്ററില്‍ നടക്കും. വാര്‍ഡണ്‍ കമ്മ്യൂണിറ്റി ട്രസ്റ്റ് സെന്റ്‌റില്‍ രാവിലെ 10 മുതല്‍ വൈകിട്ട് 5വരെയാണ് സംഗമ പരിപാടികള്‍ നടക്കുന്നത്. പുതുവേലി നിവാസിയായ മജീഷ്യന്‍ മാര്‍വിന്‍ ബിനോയുടെ ഇന്ദ്രജാല പ്രകടനവും, കുട്ടികളുടെയും മുതിര്‍ന്നവരുടെയും വിവിധ കലാപരിപാടികളും ഗാനമേളയും പ്രഥമസംഗമത്തിന്റെ ഭാഗമായി ഉണ്ടാകും. പുതുവേലിയില്‍ നിന്നും പരിസരപ്രദേശങ്ങളില്‍ നിന്നും യുകെയിലേക്ക് കുടിയേറിയിരിക്കുന്നവരെയും ഇവിടെ നിന്ന് വിവാഹം കഴിച്ച് പോയവരെയും ഭാരവാഹികള്‍ സംഗമപരിപാടികളിലേക്ക് സ്വാഗതം ചെയ്തു.

കൂടുതല്‍ വിവരങ്ങള്‍ക്ക് എല്‍ദോ ജോണ്‍- 07550256080, ബിജു മോന്‍ മാത്യു- 07515368239, ബിജു പി മാണി- 07732924277 എന്നീ നമ്പരുകളില്‍ ബന്ധപ്പെടണം.

സംഗമം നടക്കുന്ന വേദിയുടെ വിലാസം
WARDOn COMMUNITY TRUST,
SHAP DRIVE, WORCOSTER, WR4 9NX

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.