മാത്യു ബ്ലാക്ക് പൂള്‍
ബ്ലാക്ക്പൂള്‍: മൂഴൂരിന്റെ മക്കള്‍ ഒന്നിക്കുന്ന ഒന്നാമത് മൂഴൂര്‍ സംഗമം ബ്ലാക്ക്പൂളില്‍വച്ച് ആഗസ്റ്റ് 20ാം തീയ്യതി നടത്തുവാന്‍ ഉദ്ദേശിക്കുന്നു. യു.കെയുടെ നനാഭാഗങ്ങളിലായി മൂഴൂരില്‍ നിന്ന് കുടിയേറിയിരിക്കുന്ന കുടുംബമങ്ങള്‍ ജന്മനാടിന്റെ ആവേശം പങ്കിടുവാനും സൗഹൃദം പുതുക്കാനും, പുതുതലമുറയെ പരിചയപ്പെടാനും മൂഴൂരും പരിസര പ്രദേശങ്ങളിലുമുള്ള എല്ലാ പ്രവാസി കുടുംബങ്ങളും സംഗമത്തിന് എത്തുവാന്‍ സംഘാടകര്‍ സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
ഏതെങ്കിലും കാരണവശാല്‍ മൂഴൂര്‍ നിവാസികളായ ആരെയെങ്കിലും സംഘാടക സമിതിക്ക് നേരിട്ട് ക്ഷണിക്കുവാന്‍ കഴിഞ്ഞില്ലെങ്കില്‍ ഇതൊരു ക്ഷണമായി സ്വീകരിക്കണമെന്ന് താല്‍പര്യപ്പെടുന്നു.
കൂടുതല്‍ വിവരങ്ങള്‍ക്ക്
തങ്കപ്പന്‍ കണ്ണാടിപ്പാറ(ബ്ലാക്ക് പൂള്‍) 07588584553
ടോജി തുളുമ്പല്‍മാക്കല്‍(ബ്ലാക്ക് പൂള്‍) 07877314624
സോണി പനച്ചിപ്പുറം ( മാഞ്ചസ്റ്റര്‍) 07737304075
ജോബിഷ് തകിടിയില്‍ (ലിവര്‍പൂള്‍) 0788657262
ഷിജി പൂവക്കുളം(ഓക്‌സ്‌ഫോര്‍ഡ്) 07963686433
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല