ലണ്ടന്‍: പ്രധാനമന്ത്രിയുടേതിനെക്കാള്‍ കൂടുതലാണ് 1,600ത്തോളം വരുന്ന എന്‍.എച്ച്.എസ് ചീഫ് എക്സിക്യൂട്ടീവുകളുടെ ശമ്പളമെന്ന് റിപ്പോര്‍ട്ട്. ചീഫ് എക്സിക്യുട്ടീവുകളുടെ ശരാശരി ശമ്പളത്തില്‍ 5% വര്‍ധനവാണ് കഴിഞ്ഞവര്‍ഷം ഉണ്ടായിട്ടുള്ളത്. നഴ്സുമാരുടെ ശമ്പളവര്‍ധനവിന്റെ ഇരട്ടിയോളം വരും ഇത്. ലക്ഷക്കണക്കിന് പൗണ്ടുകള്‍ ലാഭിക്കാന്‍ വേണ്ടി എന്‍.എച്ച്.എസിലെ ആയിരക്കണക്കിന് ഡോക്ടര്‍മാരും, നഴ്സുമാരും ജോലിക്കാരും തൊഴില്‍ നഷ്ടപ്പെടുമെന്ന ഭീതിയില്‍ കഴിയുന്ന സാഹചര്യത്തിലാണിത്.
ഹോസ്പിറ്റല്‍ ചീഫ് എക്സിക്യുട്ടീവിന്റെ ശരാശരി ശമ്പളം വര്‍ഷത്തില്‍ 158,800പൗണ്ടാണ്. കഴിഞ്ഞവര്‍ഷം 150,000പൗണ്ടായിരുന്നു. ഡേവിഡ് കാമറൂണിന് കിട്ടുന്നത് വര്‍ഷം 142,000പൗണ്ട് മാത്രമാണ്.
കുറഞ്ഞത് 125 ചീഫ് എക്സിക്യുട്ടീവുകളെങ്കിലും വര്‍ഷം 150,000പൗണ്ടില്‍ കൂടുതല്‍ നേടുന്നുണ്ട്. ഗൈസ്, സെന്റ്തോമസ് ആശുപത്രികളുടെ നടത്തിപ്പുകാരനായ റോണ്‍ കെര്‍ ആണ് ഏറ്റവും കൂടുതല്‍ ശമ്പളം നേടുന്നത്. 274,000പൗണ്ടാണിത്.
ചീഫ് എക്സിക്യുട്ടീവുകള്‍ക്കു പുറമേ 15,00ഓളം മെഡിക്കല്‍ ഡയറക്ടേഴ്സും 150,000പൗണ്ടിന് മുകളില്‍ സമ്പാദിക്കുന്നുണ്ട്. ഇവരുടെ ശരാശരി ശമ്പളം 175,000പൗണ്ടാണ്. ഹെല്‍ത്ത് ട്രസ്റ്റുകള്‍ക്ക് ഉപദേശം നല്‍കുക, ഈ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുക തുടങ്ങിയവാണ് ഇവരുടെ ജോലി.
ഇന്‍കം ഡാറ്റ സര്‍വ്വീസ് നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്. 195 ചീഫ് എക്സിക്യുട്ടീവുകളേയും, 2,141 മെഡിക്കല്‍ ഡയറക്ടേഴ്സിനെയും പങ്കെടുപ്പിച്ചാണ് സര്‍വ്വേ നടത്തിയത്.
എലൈറ്റ് ആശുപത്രിയിലെ ഫൗണ്ടേഷന് ട്രസ്റ്റിലെ ചീഫ് എക്സിക്യുട്ടീവുമാരില് 164,500പൗണ്ടുവരെ ശമ്പളം വാങ്ങുന്നവരുണ്ട്. കഴിഞ്ഞ അഞ്ച് വര്‍ഷത്തിനുള്ളില്‍ ചീഫ് എക്സിക്യുട്ടീവുമാരുടെ ശമ്പളത്തില്‍ 27% വര്‍ധനവാണുണ്ടായിട്ടുള്ളത്. 2006 ഇവരുടെ ശമ്പളം 125,000പൗണ്ടായിരുന്നു. അടുത്ത നാല് വര്‍ഷത്തിനുള്ളില്‍ 20 ബില്യണ്‍ പൗണ്ട് ലാഭിക്കുക എന്ന ഉദ്ദേശത്തില്‍ എന്‍.എച്ച്.എസ് തൊഴില്‍ അവസരങ്ങള്‍ വെട്ടിക്കുറക്കുന്നുണ്ട്. ഏകദേശം 40,000 പോസ്റ്റുകള്‍ വെട്ടിക്കുറക്കുന്നുണ്ടെന്നാണ് പുതിയ കണക്കുകള്‍ സൂചിപ്പിക്കുന്നത്. ഈ സാഹചര്യത്തിലാണ് ചീഫ് എക്സിക്യൂട്ടീവുമാര്‍ക്ക് വന്‍ ശമ്പളം നല്‍കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല