തെന്നിന്ത്യന്‍ സിനിമാലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന പ്രഭു-നയന്‍സ് വിവാഹം സിംഗപ്പൂരില്‍ നടക്കുമെന്ന് റിപ്പോര്‍ട്ടുകള്‍. സെപ്തംബര്‍ ആദ്യം വിവാഹം നടക്കുമെന്നാണ് സൂചന.
വിവാഹശേഷം ഇരുവരും സിംഗപ്പൂരില്‍ സ്ഥിരതാമസമാക്കാനാണ് സാധ്യതയെന്ന് അടുത്ത വൃത്തങ്ങള്‍ പറയുന്നു.
സിനിമാലോകത്ത് ഏറെ വാര്‍ത്തകള്‍ സൃഷ്ടിച്ച ബന്ധമായിരുന്നു പ്രഭു-നയന്‍സിന്റേത്. രജനീകാന്ത് ഉള്‍പ്പടെയുള്ളവരുടെ എതിര്‍പ്പിനെ അവഗണിച്ചുകൊണ്ടാണ് ഇരുവരും വിവാഹിതരാകാന്‍ തീരുമാനിച്ചത്. ഈയിടെയാണ് ആദ്യഭാര്യ റംലത്തില്‍നിന്നും പ്രഭുദേവ വിവാഹമോചനം നേടിയത്.
വിവാഹശേഷം നയന്‍താര അഭിനയം നിര്‍ത്തുമെന്നും സൂചനയുണ്ട്. ‘രാമരാജ്യം’എന്ന ചിത്രത്തിനു ശേഷം പുതിയ ചിത്രങ്ങള്‍ക്കൊന്നും നയന്‍താര ഡേറ്റ് നല്‍കിയിട്ടില്ല.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല