ജോസ് പുത്തന്‍കളം: പ്രമുഖ ക്‌നാനായ തിരുന്നാളിന് പ്രഥമ സീറോമലബാര്‍ മെത്രാന്‍ വചന സന്ദേശം നല്‍കും. യുകെയിലെ ഷ്രൂസ്ബറി രൂപതയില്‍ പ്രഥമ മെത്രാനായ കാത്തലിക് ചാപ്ലിയന്‍സി രണ്ടാം വര്‍ഷത്തിലേക്ക് പ്രവേശിക്കുമ്പോള്‍ യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ ഒന്ന് ചേര്‍ന്ന് നടത്തപ്പെടുന്ന പ്രഥമ ക്‌നാനായ തിരുന്നാളിന് അനുഗ്രഹാശിര്‍വാദമേകുവാന്‍ നിയുക്ത മെത്രാന്‍ മാര്‍. ജോസഫ് സ്രാമ്പിക്കലും എത്തിച്ചേരും.
യുകെയിലെ പ്രഥമ സീറോമലബാര്‍ രൂപതയായ പ്രസ്റ്റണ്‍ സീറോമലബാര്‍ രൂപതയുടെ പ്രഥമ നിയുക്ത മെത്രാന്‍ മാര്‍. ജോസഫ് സ്രാമ്പിക്കലിന് ഊഷ്മളമായ വരവേല്‍പ്പ് നല്‍കും. നിയുക്ത മെത്രാന്റെ നിറസാന്നിധ്യം ക്‌നാനായ കത്തോലിക്കര്‍ക്ക് ആവേശമാകും. ഒന്നാം വാര്‍ഷികം ആഘോഷിക്കുന്ന സെന്റ്. ജോണ്‍ പോള്‍ രണ്ടാമന്‍ സണ്‍ഡേ സ്‌കൂള്‍ ആഘോഷപരിപാടികളിലും ഇടവക വാര്‍ഷികത്തിന്റെയും ഉത്ഘാടനം നിര്‍വഹിക്കുന്നത് നിയുക്ത മെത്രാന്‍ മാര്‍. ജോസഫ് സ്രാമ്പിക്കലായിരിക്കും.
പരിശുദ്ധ കന്യാമറിയത്തിന്റെ നാമധേയത്തിലുള്ള യൂറോപ്പിലെ പ്രഥമ ക്‌നാനായ ചാപ്ലിയന്‍സിയിലെ തിരുന്നാളിന് യുകെ ക്‌നാനായ കാത്തലിക് അസോസിയേഷന്റെ എല്ലാ യൂണിറ്റില്‍ നിന്നും അംഗങ്ങള്‍ എത്തിച്ചേര്‍ന്നു ഇടവക കൂട്ടായ്മയില്‍ പങ്കു ചേരും.
ഒക്ടോബര്‍ ഒന്നിന് രാവിലെ വിഥിന്‍ഷോയിലെ സെന്റ്. ആന്റണീസ് ദേവാലയത്തില്‍ പൊന്തിഫിക്കല്‍ കുര്‍ബാനയോടെയാണ് ക്‌നാനായ തിരുന്നാളിന് തുടക്കമാവുക. ദിവ്യകാരുണ്യ വാഴ്വ്, ആഘോഷമായ പ്രദക്ഷിണം എന്നിവയും തുടര്‍ന്ന് ക്‌നാനായ സ്‌നേഹവിരുന്നിനു ശേഷം സണ്‍ഡേ സ്‌കൂളിന്റെയും ഭക്ത സംഘടനകളുടെ വാര്‍ഷികവും യുകെയിലെ ക്‌നാനായ സമൂഹം അവതരിപ്പിക്കുന്ന കലാസന്ധ്യയും അരങ്ങേറും.
തിരുന്നാള്‍ വിജയത്തിനായി വിവിധ കമ്മിറ്റികള്‍ ഊര്‍ജിതമായി പ്രവര്‍ത്തിക്കുന്നതിനൊപ്പം തിരുന്നാളിലേക്ക് എല്ലാ ക്രിസ്തീയ വിശ്വാസികളെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്നതായി ഷ്രൂസ്ബറി രൂപത ക്‌നാനായ ചാപ്ലിന്‍ ഫാ. സജി മലയില്‍ പുത്തന്‍പുര സ്‌നേഹപൂര്‍വ്വം ക്ഷണിക്കുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല