സാബു ചുണ്ടക്കാട്ടില്‍: പ്രമുഖ തപസ്സ് ധ്യാന ഗുരു കോട്ടയം പാമ്പാടി ഗുഡ് ന്യൂസ്സ് ധ്യാന കേന്ദ്രം ഡയറക്ടര്‍ ഫാ.ജോസഫ് കണ്ടത്തില്‍പറമ്പില്‍ നയിക്കുന്ന ഷെഫീല്‍ഡ് മൂന്നാം ചൊവ്വാഴ്ച നൈറ്റ് വിജില്‍ 20ന് ചൊവ്വാഴ്ച വൈകിട്ട് 6 മുതല്‍ രാത്രി 10 വരെ സെന്റ് പാട്രിക്സ് പള്ളിയില്‍ (Barnsley Road, S5 0QF ) നടക്കും.നൈറ്റ് വിജില്‍ മൂന്നാം വര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായി കോട്ടയം നീണ്ടൂര്‍ സെന്റ് മിഖായേല്‍ പള്ളി വികാരി ഫാ സജി മേത്താനത്തിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ ആഘോഷമായ സീറോ മലബാര്‍ കുര്‍ബാന നടക്കും. വി.അന്തോണീസിന്റെ നൊവേന, ആരാധന, വചന പ്രഘോഷണം, കുമ്പസാരം, എന്നിവ നൈറ്റ് വിജിലില്‍ ഉണ്ടായിരിക്കും. ഷെഫീല്‍ഡ് കാത്തലിക് കമ്യൂണിറ്റിയ്ക്ക് വേണ്ടി ചാപ്ളയിന്‍ ഫാ.ബിജു കുന്നക്കാട്ട് എല്ലാവരേയും സ്വാഗതം ചെയ്യുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല