1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 18, 2012

വിദേശത്ത് കഴിയുമ്പോഴും കേരളത്തിന്റെ വികാരം ഉള്‍ക്കൊണ്ട് നമ്മുടെ നാടിന്റെ വികസനകാര്യങ്ങളില്‍ അതീവ ശ്രദ്ധാലുക്കളായ പ്രവാസികളുടെ പ്രവര്‍ത്തനങ്ങളില്‍ അഭിമാനത്തോടെയാണ് കേരളം ഉറ്റുനോക്കുന്നതെന്ന് ഒ.ഐ.സി.സി. (യു.കെ.) സൗത്ത് വെസ്റ്റ് റീജിയന്റെ നേതൃയോഗം ടെലിഫോണിലൂടെ ഉദ്ഘാടനം ചെയ്ത് കേരള പ്രവാസികാര്യ ഗ്രാമവികസന മന്ത്രി കെ.സി. ജോസഫ് പറഞ്ഞു.

പ്രവാസികളുടെ വികസന സ്വപ്നമായ കണ്ണൂര്‍ വിമാനത്താവളം, മെട്രോ റെയില്‍, വിഴിഞ്ഞം പദ്ധതി, വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍, തിരുവനന്തപുരം മോണോ റെയില്‍ പദ്ധതി തുടങ്ങി വ്യവസായ സാമ്പത്തികരംഗത്ത് വന്‍ കുതിച്ചുകയറ്റം നടത്താന്‍ ഉതകുന്ന ഒട്ടേറെ വികസന പ്രവര്‍ത്തനങ്ങള്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ നടപ്പിലാക്കിവരികയാണ്. കൂടുതല്‍ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് ഊന്നല്‍നല്‍കി അടുത്ത 12-ാം പഞ്ചവത്സര പദ്ധതിയില്‍ കേരളം കണ്ടിട്ടുള്ളതില്‍ ഏറ്റവും കൂടുതല്‍ അടങ്കല്‍ തുകയാണ് വക കൊള്ളിച്ചിട്ടുള്ളതെന്ന് അദ്ദേഹം സൂചിപ്പിച്ചു. ഒ.ഐ.സി.സി. (യു.കെ)യുടെ ചിട്ടയായുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അദ്ദേഹം പൂര്‍ണ പിന്തുണ അറിയിച്ചു.

ദേശീയ രാഷ്ട്രീയത്തില്‍ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ പ്രസക്തി അതിന്റെ അസ്ഥിത്വം, അത്യധികം കരുത്തുള്ളതാക്കി മാറ്റാന്‍ പ്രതിജ്ഞാബദ്ധമായ ഒരു കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നതെന്ന് കെ.പി.സി.സി. ജനറല്‍സെക്രട്ടറിയും കണ്ണൂര്‍ എംപിയുമായ കെ. സുധാകരന്‍ അഭിപ്രായപ്പെട്ടു. ബ്രിട്ടനില്‍ കഴിയുന്ന, കോണ്‍ഗ്രസിനോടു കൂറുപുലര്‍ത്തുന്ന പതിനായിരക്കണക്കിനു ആളുകളുടെ വികാരമാണ് ഈ പ്രസ്ഥാനത്തിന്റെ ശക്തിയെന്നും ചടങ്ങിന് ആശംസ അര്‍പ്പിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു.

കോണ്‍ഗ്രസിന്റെ പൈതൃകം ഉള്‍ക്കൊണ്ട് ചിട്ടയായ സംഘടനാ പ്രവര്‍ത്തനത്തിലൂടെ വ്യക്തിതാത്പര്യങ്ങള്‍ക്ക് അതീതമായി കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ വിദേശത്ത് താമസിക്കുന്ന കോണ്‍ഗ്രസിന്റെ പ്രവര്‍ത്തകരോട് ഡല്‍ഹി പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ജനറല്‍ സെക്രട്ടറി കെ.എന്‍. ജയരാജ് അഭ്യര്‍ഥിച്ചു.

യോഗത്തില്‍ ഒ.ഐ.സി.സി. (യു.കെ.) അഡ്‌ഹോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റും മുന്‍ വാഴപ്പിള്ളി പഞ്ചായത്ത് പ്രസിഡന്റുമായിരുന്ന ബിനോ ഫിലിപ്പ് അധ്യക്ഷതവഹിച്ചു. ജോയിന്റ് സെക്രട്ടറി ജിതിന്‍ ലൂക്കോസ് സ്വാഗതം പറഞ്ഞു. ഒ.ഐ.സി.സിയുടെ ചാര്‍ജ് വഹിക്കുന്ന കെ.പി.സി.സി. സെക്രട്ടറി അബ്ദുള്‍ മാന്നാര്‍ ലത്തീഫ്, ഒ.ഐ.സി.സി. (യു.കെ.)യുടെ രക്ഷാധികാരിയും കെ.പി.സി.സി. അംഗവുമായ അഡ്വ. എം.കെ. ജിനദേവ് തുടങ്ങിയവര്‍ ഒ.ഐ.സി.സിയുടെ പ്രവര്‍ത്തനങ്ങളുടെ രൂപരേഖ ചര്‍ച്ച ചെയ്യുകയും തുടര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് കെ.പി.സി.സിയുടെ പിന്തുണ അറിയിക്കുകയും ചെയ്തു.

യോഗത്തില്‍ ഒ.ഐ.സി.സി. (യു.കെ.)യുടെ അഡ്‌ഹോക്ക് കമ്മിറ്റി വൈസ് പ്രസിഡന്റ് ഷിബു ഫെര്‍ണാണ്ടസ് കെ.പി.സി.സിയുടെ നിബന്ധനകള്‍ക്ക് വിധേയമാകുന്ന ഒ.ഐ.സി.സിയുടെ പത്തിന പരിപാടികള്‍ അവതരിപ്പിച്ചു. ട്രഷറര്‍ സിജു കെ. ഡാനിയരാഷ്ട്രീയ പ്രമേയം അവതരിപ്പിച്ചു. ഡോര്‍സെറ്റ് കൗണ്ടി പ്രസിഡന്റ് മാത്യു വര്‍ഗീസ്, സെക്രട്ടറി സുനി രവീന്ദ്രന്‍, സാലിസ്ബറി കൗണ്ടി പ്രസിഡന്റ് പ്രിജു, ഹാംപ്‌ഷെയര്‍ കൗണ്ടി ഭാരവാഹി സതീഷ് തുടങ്ങിയവര്‍ പ്രസംഗിച്ചു. ഒഐസിസി ജോയിന്റ് സെക്രട്ടി ബിബിന്‍ കുഴിവേലില്‍ നന്ദി രേഖപ്പെടുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.