സ്റ്റീവനേജ്: പ്രവാസികള്‍ വിശ്വാസം പ്രഘോഷിപ്പിക്കാന്‍ നിയോഗിക്കപ്പെട്ടവരെന്ന് മാര്‍ റെമിജിയോസ് പിതാവ്. ആത്മീയ അടിത്തറയുള്ള കുടിയേറ്റമേ വിജയം കണക്കാകുകയുള്ളൂവെന്നും പിതാവ് ഉദ്‌ബോധിപ്പിച്ചു. വെസ്റ്റ് മിനിസ്റ്റര്‍ രൂപതയിലെ സീറോ മലബാര്‍ കുര്‍ബ്ബാന കേന്ദ്രമായ സ്റ്റീവനേജില്‍ താമരശ്ശേരിയുടെ അദ്ധ്യക്ഷതയില്‍ മാര്‍ റെമിജിയോസ് ഇഞ്ചനാനിയില്‍ പിതാവിന് നല്‍കിയ ഉജ്ജ്വല വരവേല്‍പ്പിന് നല്‍കിയ മറുപടി പ്രസംഗത്തിലാണ് പിതാവ് പ്രവാസി വിശ്വാസിമക്കള്‍ ഉദ്‌ബോധനം നടത്തിയത്.
സ്വീകരണം ഏറ്റു വാങ്ങിയ പിതാവ് തന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ സ്റ്റീവനേജ് ക്രിസ്തീയ സമൂഹത്തിനു വേണ്ടി വിശുദ്ധ ബലി അര്‍പ്പിച്ച ലങ്കാസ്റ്റര്‍ സമൂഹത്തിനുവേണ്ടി റവ.ഡോ.മാത്യു ചൂരപൊയ്കയില്‍, ഫാ.ജോ.ഇരുപ്പക്കാട്ട് എന്നിവര്‍ സഹകാര്‍മ്മികരായിരുന്നു. നേരത്തെ ഫാ.ജോ മുഖ്യാതിഥികളെ സ്റ്റീവനേജ് ക്രിസ്തീയ കൂട്ടായ്മയ്ക്കു വേണ്ടി സ്വാഗതം ചെയ്തു. കുട്ടികള്‍ പൂക്കളുമായി പള്ളിയുടെ കവാടം മുതല്‍ ആള്‍ത്താര വരെ അണി നിരന്ന് പിതാവിനെയും വൈദികരെയും സ്വീകരിച്ചു.
ജോയി ഇരുമ്പന്‍ അഭിവന്ദ്യ പിതാവിനെ ഏവര്‍ക്കും പരിചയപ്പെടുത്തുകയും, എല്ലാവര്‍ക്കും അകൈതവമായ നന്ദി പ്രകാശിപ്പിക്കുകയും ചെയ്തു. വിശുദ്ധ കുര്‍ബ്ബാനയ്‌ക്കൊടുവില്‍ ആചാര ക്രമമനുസരിച്ച് എല്ലാവരും പിതാവിന്റെ മോതിരം മുത്തി ആശിര്‍വാദം സ്വീകരിച്ചാണ് മടങ്ങിയത്.
വിശുദ്ധ കുര്‍ബ്ബാനയ്ക്കുശേഷം വ്യക്തിപരമായി പരിചയപ്പെടുകയും കുശലാന്വേഷണം നടത്തിയും ഏവരുടെയും ഹൃദയത്തില്‍ ഇടം നേടിയാണ് അഭിവന്ദ്യ പിതാവ് സ്റ്റീവനേജിനോട് യാത്ര പറഞ്ഞത്.
തേജിന്‍ തോമസ്, ജീന അനി, ബോബന്‍ സെബാസ്റ്റ്യന്‍, ജോഷി സഖറിയാസ് എന്ന ബോബന്‍ എന്നിവര്‍ ഗാനശുശ്രൂഷ നയിച്ചു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല