യുകെ പ്രവാസി കേരളാ കോണ്‍ഗ്രസ് (എം) ലണ്ടന്‍ റീജിയന്റെ ഒന്നാമത് വാര്‍ഷികത്തോട് അനുബന്ധിച്ച് ‘ കേരളോത്സവം & അവാര്‍ഡ്മേളം 2012’ എന്ന പരിപാടി സംഘടിപ്പിക്കുന്നു. കേരളപ്പിറവ് മാസമായ നവംബറില്‍ ഈസ്റ്റ് ഹാംപ്ടണില്‍ വച്ച് നടത്തുന്ന പരിപാടിയില്‍ ലണ്ടന്‍ റീജീയനില്‍ വച്ച് ജിസിഎസ്ഇ പരീക്ഷയിലും എലെവല്‍ പരീക്ഷയിലും ഉന്നത വിജയം കരസ്ഥമാക്കിയവര്‍ക്ക് സാമുദായിക ആചാര്യനും കേരളാ കോണ്‍ഗ്രസ് (എം) നാമനിര്ദ്ദേശകനുമായിരുന്ന മന്നത്ത് പത്മനാഭന്റെ സ്മരണാര്‍ത്ഥം ഉളള അവാര്‍ഡും യൂണിറ്റ് തലങ്ങളില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് കെഎസ് സി, കെ വൈ എഫ് മുന്‍ ആദ്ധ്യക്ഷന്‍ ബാബൂ ചാഴിക്കാടന്റെ സ്മരാണാര്‍ത്ഥം ഉള്ള അവാര്‍ഡും രണ്ടാം സ്ഥാനം ലഭിച്ചവര്‍ക്ക് പാര്‍ട്ടി മുന്‍ എംപി, എംഎല്‍എമാരായിരുന്ന വയലാ ഇടിക്കുള, കെ എ മാത്യൂ, ഇ ജെ ലൂക്കോസ്, ശാമുവേല്‍ കുമ്പഴ, ഈപ്പന് വര്‍ഗീസ്, സാം ഉമ്മന്‍, വര്‍ക്കി ജോര്‍ജ്്, ഓ. ലൂക്കോസ് അവാര്‍ഡുകളും വിതരണം ചെയ്യുന്നതാണ്.
ലണ്ടന്‍ റീജിയനിലെ വിവിധ യൂണിറ്റ് തലങ്ങളില്‍ അവരവരുടെ ഗാര്‍ഡനുകളിലോ പാട്ടകൃഷിയിടങ്ങളിലോ മികച്ച രീതിയില്‍ കൃഷി ചെയ്തവര്‍ക്കായി കേരളാ കോണ്‍ഗ്രസ് കര്‍ഷകശ്രീ അവാര്‍ഡും ഇതില്‍ ഒന്നാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് മുന്‍ മന്ത്രി ഇ ജോണ്‍ ജേക്കബ്ബിന്റെ ഓര്‍മ്മയ്ക്കായും രണ്ടാം സ്ഥാനം ലഭിക്കുന്നവര്‍ക്ക് മുന്‍ എംഎല്‍െ മാമ്മന്‍ മത്തായി, ഈപ്പന് കണ്ടക്കുഴി എന്നിവരുടെ സ്മരാണാര്‍ത്ഥം ഉള്ള അവാര്‍ഡും കൂടാതെ സ്കൂള്‍ കോളേജ് വിദ്യാര്‍ത്ഥികള്‍ക്കായുള്ള പാര്‍ട്ടി സ്ഥാപക ചെയര്മാന് കെ.എം ജോര്‍ജ്ജ്, വൈസ് ചെയര്മാന് ഡോ. ജോര്‍ജ്ജ് മാത്യു എന്നിവരുടെ സ്മരണാര്‍ത്ഥം ഉളള ലണ്ടന്‍ റീജിയന് തല ക്വിസ് മത്സരവും (ക്വിസ് മത്സരം വിദ്യാര്‍ത്ഥികള്‍ക്ക് മാത്രം) ഉണ്ടായിരിക്കുന്നതാണ്. കൂടാതെ മറ്റ് കലാപരിപാടികളും ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വിവിധ യൂണിറ്റുകളില്‍ നിന്ന് കേരളോത്സവം & അവാര്‍ഡ്മേളം 2012 ലെ വിദ്യാഭ്യാസ കര്‍ഷക അവാര്‍ഡിലേക്ക് ജേതാക്കളെ തിരഞ്ഞെടുക്കുന്നതിനായി അപേക്ഷ ക്ഷണിച്ചുകൊള്ളുന്നു. അതാത് യൂണിറ്റ് ഏരിയകളില്‍ ഉള്ളവര്‍ യൂണിറ്റ് പ്രസിഡന്റുമായും ഭാരവാഹികളുമായും ബന്ധപ്പെടേണ്ടതാണെന്ന് പ്രസിഡന്റ് സോജി .ടി. മാത്യു, സീനിയര്‍ വൈസ് പ്രസിഡന്റ് തോമസ് ജോസഫ് വെട്ടിക്കാട്ട് എന്നിവര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്കും അപേക്ഷകള്‍ക്കുമായി താഴെ കാണുന്ന നമ്പരുകളില്‍ ബന്ധപ്പെടണം.
വാള്ത്താസ്റ്റോ യൂണിറ്റ്
തോമസ് ജോസഫ് വെട്ടികാട്: 07915619011
ജോസ് ചെങ്കുളം : 07877976071
ലിനീഷ് ലൂക്കോസ്: 07540976993
ക്രോയിഡോണ്‍ യൂണിറ്റ്
വര്‍ഗീസ് മോനി അയിരൂര്‍ -07944449340
സൈമി വാണിയപ്പുരയ്ക്കല്‍ – 07919077503
ജോര്‍ജ്ജ് ജോസഫ് – 07954414478
സട്ടണ്‍ യൂണിറ്റ്
ഷാജി മാത്യൂ – 07949080671
ജിജോ അരയത്ത് – 07403158044
ടോള്‍വര്‍ത്ത് യൂണിറ്റ്
തങ്കച്ചന് ജോസഫ് – 07735478490
അനീഷ് കുട്ടി ജോസഫ് – 07878471952
വെബ്ലി യൂണിറ്റ്
ജിജോ മുക്കാട്ടില്‍ – 07466505318
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല