നോട്ടിങ്ങാം: അംപയറുടെ തീരുമാനത്തിനെതിരെ തര്‍ക്കിച്ച ഇന്ത്യന്‍ താരം പ്രവീണ്‍ കുമാറിനു പിഴ ശിക്ഷ. ഗ്രൗണ്ടിലെ പെരുമാറ്റച്ചട്ടം ലംഘിച്ച കുറ്റത്തിനാണ് മാച്ച് ഫീയുടെ 20% പിഴയടക്കാന്‍ മാച്ച് റഫറി രജ്ജന്‍ മദുഖുലെ വിധിച്ചത്.
ഇന്ത്യ- ഇംഗ്ലണ്ട് രണ്ടാം ടെസ്റ്റിലെ ആദ്യ ദിനം പീറ്റേഴ്‌സനെതിരായ അപ്പീല്‍ അനുവദിക്കാതിരുന്നതിനെ തുടര്‍ന്നാണ് പ്രവീണ്‍ കുമാര്‍ അമ്പയര്‍ മാരിയസ് എരാസ്മസുമായി തര്‍ക്കിച്ചത്. പ്രവീണ്‍ എറിഞ്ഞ 18-ാം ഓവറില്‍ പീറ്റേഴ്‌സനെതിരേയുള്ള ബോളില്‍ അമ്പയര്‍ എല്‍.ബി.ഡബ്ല്യു അനുവദിക്കാത്തതാണ് ഇന്ത്യന്‍ പേസറെ പ്രകോപിച്ചത്. കുത്തിതിരിഞ്ഞ് വന്ന ബോള്‍ പീറ്റേഴ്‌സന്റെ മുട്ടിന് താഴെ കൊള്ളുകയായിരുന്നു. തുടര്‍ന്ന ഔട്ടിനായ് പ്രവീണ്‍ ചെയ്ത അപ്പീല്‍ അമ്പയര്‍ തിരസ്‌ക്കരിക്കുകയായിരുന്നു. റീപ്ലേകളില്‍ ബോള്‍ ബേല്‍സ് തെറിപ്പിക്കുമെന്ന് വ്യക്തമായിരുന്നു. ഓവര്‍ തീര്‍ന്നതിന് ശേഷം അമ്പയറുമായി തര്‍ക്കിച്ച പ്രവീണിനെ ഹര്‍ഭജന്‍ സിങ് വന്ന് പിടിച്ച് മാറ്റുകയായിരുന്നു.
സ്വിങിനെ അനുകൂലിക്കുന്ന പിച്ചില്‍ ഇന്ത്യക്കായി മികച്ച പ്രകടനമാണ് പ്രവീണ്‍കുമാര്‍ ഇന്നലെ പുറത്തെടുത്തത്. ഇന്നലെ പ്രവീണ്‍ കുമാര്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. 22 ഓവറില്‍ എട്ട് മേഡിനെറിഞ്ഞ പ്രവീണ്‍ 45 റണ്‍സ് വഴങ്ങിയാണ് മൂന്നു ഇംഗ്ലീഷ് വിക്കറ്റുകള്‍ വീഴ്ത്തിയത്.
മുപ്പതാറാമത്തെ ആദ്യ പന്തില്‍ 32 റണ്‍സെടുത്ത ഇംഗ്ലണ്ട് ക്യാപ്റ്റന്‍ ആന്‍ഡ്രു സ്‌ട്രോസിനെ സുരേഷ് റെയ്‌നയുടെ കൈകളിലെത്തിച്ച പ്രവീണ്‍ അതേ ഓവറിലെ നാലാം പന്തില്‍ മോര്‍ഗനെ എല്‍.ബി.ഡബ്ല്യുവില്‍ കുരുക്കി. പിന്നിട് 28 റണ്‍സെടുത്ത ഗ്രേയം സ്വാനിനെ പ്രവീണ്‍ അഭിനവ് മുകുന്ദിനു നല്‍കി.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല