ഓരോന്നിനും ഓരോ പ്രായമുണ്ട്. കളിച്ചുനടക്കാനും പഠിച്ചുനടക്കാനും ഓടിനടക്കാനും ചാടിനടക്കാനും. ഓരോന്നിനും ഓരോ പ്രായമാണ് കല്പിച്ച് നല്‍കിയിരിക്കുന്നത്. അങ്ങനെയുള്ള കാര്യങ്ങളെല്ലാത്തിനെയും വെല്ലുവിളിക്കുന്നവരും ഇല്ലാതില്ല. എന്നാലും ഭൂരിഭാഗംപേരും ഇതിനെ അംഗീകരിക്കുകയും അനുസരിക്കുകയും അതില്‍തന്നെ ജീവിക്കുകയും ചെയ്യുന്നവരാണ്. അങ്ങനെ നോക്കിയാല്‍ സ്ത്രീകളെ സംബന്ധിച്ചിടത്തോളം ഏറ്റവും പ്രധാനപ്പെട്ടതെന്ന് പറയാവുന്ന ഒരു കാര്യവുമായി ബന്ധപ്പെട്ട് ഇരുപത്തിയൊമ്പതാം വയസ്സാണ് ഏറ്റവും നല്ലതെന്ന് പുതിയൊരു പഠനം വെളിപ്പെടുത്തുന്നു. പ്രസവിക്കാനുള്ള ഏറ്റവും നല്ല പ്രായത്തെക്കുറിച്ച് തന്നെയാണ് ഇവിടെ പറയുന്നത്.
ഒരു സംഘം ഗവേഷകര്‍ നടത്തിയ പഠനത്തില്‍ ഭൂരിപക്ഷം സ്ത്രീകളും, എന്നു പറഞ്ഞാല്‍ അമ്പത്തിയൊന്‍പത് ശതമാനം പേരും ഇരുപത്തിയൊന്‍പതാമത്തെ വയസ്സില്‍ പ്രസവിക്കുന്നതാണ് നല്ലതെന്ന് ചിന്തിക്കുന്നവരാണ്. അതിന് പ്രധാന കാരണമായി പറയുന്നത് ഈ പ്രായത്തില്‍ സാമ്പത്തികമായി സുരക്ഷിതത്വമുള്ളതായി തോന്നുമെന്ന കാര്യമാണ്. കൂടാതെ ഒരു കുട്ടിയുണ്ടായാല്‍ നോക്കാമെന്ന ആത്മവിശ്വാസം ഈ പ്രായത്തില്‍ കൂടുമെന്നും ഗവേഷകര്‍ പറയുന്നു.
ഇതിനൊക്കെ പുറമെ മുപ്പതിനോടടുക്കുമ്പോള്‍ സ്ത്രീകള്‍ക്ക് തങ്ങളുടെ ഭര്‍ത്താവുമായുള്ള ബന്ധം കൂടുതല്‍ ദൃഡമായതായി തോന്നുമത്രേ! അങ്ങനെ വരുമ്പോള്‍ കുഞ്ഞുണ്ടാകാന്‍ സ്വഭാവികമായും ആഗ്രഹിക്കുമെന്നും ഗവേഷകര്‍ വെളിപ്പെടുത്തുന്നു. തങ്ങളുടെ ബന്ധം ദീര്‍ഘകാലം നീളുന്നതാണെന്ന് സ്ത്രീകള്‍ക്ക് ബോധ്യപ്പെട്ടാല്‍ അവര്‍ കുഞ്ഞിനായി ആഗ്രഹിച്ചുതുടങ്ങുമെന്നും പഠനസംഘം വെളിപ്പെടുത്തുന്നു. 3,000 സ്ത്രീകളില്‍ നടത്തിയ പഠനത്തിന്റെ വിവരങ്ങളാണ് ഗവേഷകര്‍ പുറത്തുവിട്ടത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല