ലങ്കാസ്റ്റര്‍ രൂപതയിലെ കേരള കാത്തലിക് മാസ്സ് സെന്ററായ പ്രെസ്റ്റണില്‍ വചന പ്രഘോഷണവും, വിശുദ്ധ കുര്‍ബ്ബാനയും 24 ന് നടക്കും. വ്യാഴാഴ്ച്ച വൈകുന്നേരം 5.30ന് ആരാധനയും തുടര്‍ന്ന് സീനായി കുളത്തുവയല്‍ ധ്യാന ടീം നയിക്കുന്ന വചന ശുശ്രൂഷയും വിശുദ്ധ കുര്‍ബ്ബാനയും അര്‍പ്പിക്കപെടും.
ഫാ. ബെന്നി പീറ്റര്‍ വെട്ടിക്കനാക്കുടി, സിസ്റ്റര്‍ . മരിയ റോസ്, സിസ്റ്റര്‍ . സ്റ്റാനി തുടങ്ങിയവരാണ് ധ്യാന ടീമില്‍ ശുശ്രൂഷ ചെയ്യുക.ആത്മീയ വചന തീര്‍ത്ഥയാത്ര 2011ന്റെ ഭാഗമായി നടത്തപ്പെടുന്ന ശുശ്രൂഷകള്‍ വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ നൊവേന സമര്‍പ്പണത്തോടെ രാത്രി 8.00 ന് സമാപിക്കും.
വലിയ നോമ്പിന്റെ ആത്മീയ പോഷണത്തിനായി നടത്തപ്പെടുന്ന ശുശ്രൂഷകളില്‍ പങ്ക് ചേര്‍ന്നു
അനുഗ്രഹങ്ങള്‍ പ്രാപിക്കാന്‍ ചാപ്ലിന്‍ ഫാദര്‍ മാത്യു ചൂരപോയ്കയില്‍ ഏവരെയും സ്വാഗതം ചെയ്യുന്നു,
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല