ഈയിടെയുണ്ടായ സംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കെയര്‍ഹോമുകളിലെ പ്രായപൂര്‍ത്തിയായവര്‍ക്ക് നിയമത്തിന്റെ സംരക്ഷണം നല്‍കാന്‍ തീരുമാനമായി. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ കൂടുതല്‍ വേഗത്തില്‍ നടപ്പാക്കാന്‍ തീരുമാനിച്ചിട്ടുണ്ടെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.
ഏതെല്ലാം വിധത്തിലുള്ള നിയമസഹായമായിരിക്കും ലഭിക്കുകയെന്നും മറ്റുമുള്ള വിവരങ്ങള്‍ രണ്ടാഴ്ച്ചയ്ക്കകം സര്‍ക്കാര്‍ വിശദമാക്കും. ആരോഗ്യവുമായി ബന്ധപ്പെട്ട മേഖലയില്‍ പരിഷ്‌ക്കാരം നടപ്പാക്കണമെന്ന് നിയമ കമ്മീഷന്‍ ഇതിനകം തന്നെ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ഇത്തരത്തിലുള്ള നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കേണ്ടതിന്റെ ആവശ്യകതയെക്കുറിച്ച് ആരോഗ്യമന്ത്രി പോള്‍ ബേര്‍സ്‌റ്റോവ് ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്.
ചില കെയര്‍ഹോമുകളിലെ ചെറുപ്പക്കാര്‍ നേരിടുന്ന പ്രശ്‌നങ്ങള്‍ ചിത്രങ്ങളായി പുറത്തുവന്നതാണ് ഏറെ വിവാദമായത്. ഇതിനെതിരേ ജനങ്ങള്‍ രംഗത്തെത്തിയിരുന്നു. ഓരോ കൗണ്‍സിലിനും ഇതുസംബന്ധിച്ച് വ്യക്തമായ നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ട്. ലോക്കല്‍ എന്‍.എച്ച്.എസുമായും പോലീസ് സ്‌റ്റേഷനുകളുമായും ഇത്തരം ഹോമുകളെ ബന്ധിപ്പിക്കുമെന്നും ആരോഗ്യമന്ത്രി പറഞ്ഞു.
അതിനിടെ കഴിഞ്ഞയാഴ്ച്ചയുണ്ടായ സംഭവങ്ങളില്‍ ദി കെയര്‍ ക്വാളിറ്റി കമ്മീഷന്‍ ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്. രോഗികളെ നിലത്തിട്ട് വലിച്ചിഴയ്ക്കുന്നതിന്റേയും ക്രൂരമായി പീഡിപ്പിക്കുന്നതിന്റേയും ചിത്രങ്ങളായിരുന്നു ബി.ബി.സി പനോരമയിലൂടെ പുറത്തുവന്നത്. സംഭവവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ നാലുപേരെ പുറത്തുവിട്ടിട്ടുണ്ട്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല