ലണ്ടന്‍: പ്രായമായവരുടെ പരിചരണത്തിലും ശുശ്രൂഷയിലും കെയര്‍ ഹോമുകള്‍ വീഴ്ച്ച വരുത്തുന്നതായി കണ്ടെത്തി. മൂന്നില്‍ ഒരു കെയര്‍ഹോമുകള്‍ വൃദ്ധര്‍ക്കുവേണ്ട സഹായങ്ങളൊന്നും ചെയ്യുന്നില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
കെയര്‍ഹോമുകളിലെ സ്ഥിതി പരിതാപകരമാണെന്നും ഈയവസ്ഥ തുടര്‍ന്നാല്‍ സ്ഥാപനങ്ങളുടെ ലൈസന്‍സ് റദ്ദാക്കാന്‍ സാധ്യതയുണ്ടെന്നും ഇന്‍സ്‌പെക്ടര്‍മാര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അതിനിടെ അപകടകരമായ രീതിയില്‍ ശുശ്രൂഷ നല്‍കിയെന്ന് കണ്ടെത്തിയതിനെ തുടര്‍ന്ന് ഒരു കെയര്‍ഹോം അടച്ചുപൂട്ടിയിട്ടുണ്ട്. ഇതിനെത്തുടര്‍ന്ന് 57 താമസക്കാര്‍ കെയര്‍ഹോം വിട്ട് പുറത്തിറങ്ങേണ്ടിവന്നു.
കെയര്‍ ക്വാളിറ്റി കമ്മീഷന്‍ 234 വാര്‍ഡിലും നേഴ്‌സിംഗ് സെന്ററുകളിലും നടത്തിയ പരിശോധനയിലാണ് വിവരങ്ങള്‍ കണ്ടെത്തിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല