തിരുവനന്തപുരം: പ്രായത്തിന്റെ പേരില്‍ ജയില്‍ശിക്ഷ ഇളവു നല്‍കിയ കീഴ് വഴക്കമില്ലെന്ന് അഡ്വക്കറ്റ് ജനറല്‍ സര്‍ക്കാരിനെ അറിയിച്ചു. ഇടമലയാര്‍ കേസില്‍ ജയില്‍ശിക്ഷ അനുഭവിക്കുന്ന ആര്‍. ബാലകൃഷ്ണപിള്ളയ്ക്ക് പ്രായാധിക്യത്തിന്റെ പേരില്‍ ശിക്ഷ ഇളവ് നല്‍കുന്നതു സംബന്ധിച്ചു നിയമോപദേശം തേടി സര്‍ക്കാര്‍ നല്‍കിയ കത്തിനാണ് അഡ്വ. ജനറല്‍ കെ.പി ദണ്ഡപാണി മറുപടി നല്‍കിയത്.
നെഹ്‌റു സര്‍ക്കാരിന്റെ കാലത്ത് ചെറിയൊരു കൈക്കൂലി കേസില്‍ ജയിലിലായ ഒരു മുന്‍മുഖ്യമന്ത്രിക്ക് പ്രായത്തിന്റെ ആനുകൂല്യം നിഷേധിച്ചത് എജി ചൂണ്ടിക്കാട്ടി. എന്നാല്‍ ശിക്ഷിക്കപ്പെട്ടവര്‍ക്കു ജയില്‍ കാലാവധിയില്‍ ഇളവു നല്‍കുന്നതിനു സര്‍ക്കാരിനു പൂര്‍ണ അധികാരമുണ്ടെന്നും എജി വ്യക്തമാക്കി.
പ്രായാധിക്യവും രോഗവും മൂലം അവശത അനുഭവിക്കുന്ന 75 വയസിനു മുകളിലുള്ള ജയില്‍പുള്ളികളെ മോചിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ആര്‍ ബാലകൃഷ്ണപിള്ള അപേക്ഷ നല്‍കിയത്. നക്‌സല്‍ വര്‍ഗീസ് വധക്കേസില്‍ ശിക്ഷ അനുഭവിക്കുന്ന മുന്‍ ഐജി ലക്ഷ്മണ ഉള്‍പ്പെടെ 75കഴിഞ്ഞ 19പേരാണ് ജയില്‍ശിക്ഷ അനുഭവിക്കുന്നതെന്ന് ജയില്‍ മേധാവി അലക്‌സാണ്ടര്‍ ജേക്കബ് സര്‍ക്കാരിന് സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല