ആന്റണി ജോസഫ്
കഴിഞ്ഞയാഴ്ച മാഞ്ചസ്റ്ററിലെ കനാലില്‍ മുങ്ങി മരിച്ച പ്രിന്‍സ് ആല്‍വിന്‍റെ (സോനു) മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടു കൊടുത്തു. ഇന്നുച്ചയോടെ ഗ്ളോസ്റ്ററിലെത്തിക്കുന്ന മൃതദേഹം സംസ്കാര ദിവസമായ എട്ടാം തീയതി രാവിലെ വരെ ഫ്യുണറല്‍ എജെന്സിയില്‍ സൂക്ഷിക്കും.മാതാപിതാക്കള്‍ക്കും അടുത്ത ബന്ധുക്കള്‍ക്കും മാത്രമായിരിക്കും ഈ ദിവസങ്ങളില്‍ മൃതദേഹം കാണാന്‍ സാധിക്കുക.പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ പ്രിന്‍സിന്റെത് മുങ്ങിമരണം ആണെന്നും അസ്വാഭാവികത ഒന്നുമില്ലെന്നും സ്ഥിരീകരിച്ചു.
പ്രിന്‍സിന്റെ അന്ത്യ കര്‍മങ്ങള്‍ എട്ടാം തീയതി രാവിലെ 11 മണിക്ക് ഗ്ളോസ്റ്റര്‍ സെന്‍റ് പീറ്റേഴ്സ് ചര്‍ച്ചില്‍ നടക്കും.തുടര്‍ന്ന് കോണി ഹില്‍ സെമിത്തേരിയില്‍ സംസ്ക്കരിക്കും.പള്ളിയില്‍ വച്ചായിരിക്കും പൊതുദര്‍ശനത്തിനുള്ള സൗകര്യം.
പ്രിന്‍സിന്റെ സ്മരണാര്‍ത്ഥം ഈ വരുന്ന ശനിയാഴ്ച (മാര്‍ച്ച് 5 ) ഗ്ളോസ്റ്ററില്‍ വിശുദ്ധ കുര്‍ബാനയും പ്രത്യേക പ്രാര്‍ഥനകളും ഉണ്ടായിരിക്കും.തിരുക്കര്‍മങ്ങള്‍ക്ക് ഗ്ലാസ്ഗോയിലെ സീറോ മലബാര്‍ ചാപ്ലിന്‍ ഫാദര്‍ ജോയ് ചേറാടി മുഖ്യ കാര്‍മികത്വം വഹിക്കും.
ശനിയാഴ്ച (മാര്‍ച്ച് 5 ) കുര്‍ബാന നടക്കുന്ന പള്ളിയുടെ വിലാസം
st Augustine Catholic Church, Matson Gloucester GL4 4 BS
ചൊവ്വാഴ്ച അന്ത്യകര്‍മങ്ങള്‍ നടക്കുന്ന പള്ളിയുടെ വിലാസം
St Peter’s Catholic Church
London Road
Gloucester
Gloucestershire
GL1 3EX
സംസ്ക്കാരം നടക്കുന്ന സെമിത്തേരിയുടെ വിലാസം
Coney Hill Cemetery & Crematorium, Coney Hill Road, Gloucester, Gloucestershire, GL4 4PA
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല