ആന്റണി ജോസഫ്
കഴിഞ്ഞ ദിവസം മാഞ്ചസ്റ്ററില്‍ മരിച്ച മാഞ്ചസ്റ്റര്‍ യൂണിവേഴ്‌സിറ്റി ഒന്നാം വര്‍ഷ മെക്കാനിക്കല്‍ എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി പ്രിന്‍സിന്റെ സംസ്ക്കാരം ഗ്ലോസ്റ്ററില്‍ തന്നെ നടത്തും. ഗ്‌ളോസ്റ്റര്‍ഷയറില്‍ താമസിക്കുന്ന ആല്‍വിന്‍ അലക്‌സാണ്ടര്‍ -ജോളി ദമ്പതികളുടെ ഏക മകന്‍ സോനു എന്ന് വിളിക്കുന്ന പ്രിന്‍സിനെ കഴിഞ്ഞ ദിവസം മാഞ്ചസ്റ്റര്‍ കനാലില്‍ മുങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
ഇപ്പോള്‍ മാഞ്ചസ്റ്റര്‍ MRI ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുന്ന പ്രിന്‍സിന്റെ മൃതദേഹം പോസ്റ്റുമാര്‍ട്ടത്തിനു ശേഷം വിട്ടു കിട്ടിയതിനു ശേഷം അടുത്ത മാസം എട്ടിനോ പതിനാലിനോ ഗ്ലോസ്റ്ററില്‍ തന്നെ സംസ്ക്കാരം നടത്താനാണ് ആലോചിക്കുന്നത്.പരേതനു വേണ്ടി ഇന്നലെ ഗ്ലോസ്ട്ടറിലെ വീട്ടില്‍ ഫാദര്‍ ജോയ് വയലിലിന്റെ നേതൃത്വത്തില്‍ പ്രത്യേക പ്രാര്‍ഥനകള്‍ നടന്നു.സോനുവിന്റെ ആത്മ ശാന്തിക്കായി ഇന്ന് വൈകിട്ട് 3 .30 ന് സെന്‍റ് പീറ്റേഴ്സ് പള്ളിയില്‍ വിശുദ്ധ കുര്‍ബാന,ഒപ്പീസ്,പ്രാര്‍ത്ഥനകള്‍ എന്നിവ നടക്കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല