ലണ്ടന്‍ : ഇഗ്ലീഷ് പ്രിമിയര്‍ ലീഗ് ഫുട്ബോളില്‍ കിരീടം നിലനിറുത്താന്‍ പൊരുതുന്ന ചെല്‍സിക്ക് കനത്ത തിരിച്ചടി. ആസ്റ്റന്‍വില്ലയുമായി 3-3ന് സമനില വഴങ്ങിയ ചെല്‍സി ലീഗില്‍ അഞ്ചാം സ്ഥാനത്തായി. സിയറാന്‍ ക്ലാര്‍ക്കിന്റെ ഇഞ്ചുറിടൈം ഗോളാണ് ചെല്‍സിയുടെ പ്രതീക്ഷകള്‍ക്ക് കനത്ത ആഘാതമേല്‍പ്പിച്ചത്.
മാഞ്ചസ്റ്റര്‍ യുണൈറ്റഡ്, മാഞ്ചസ്റ്റര്‍ സിറ്റി, ആഴ്സനല്‍ , ടോട്ടന്‍ഹാം എന്നിവരാണ് ആദ്യ നാല് സ്ഥാനങ്ങളില്‍. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനേക്കാള്‍ ആറ് പോയിന്റ് പിന്നിലാണ് ചെല്‍സി. ഫ്രാങ്ക് ലാംപാര്‍ഡ്, ദിദിയര്‍ ദ്രോഗ്ബ, ജോണ്‍ ടെറിഎന്നിവരിലൂടെയാണ് ചെല്‍സി മുന്നിലെത്തിയത്. ആഷ്ലി യംഗ്, എമില്ഹെസ്കി, ക്ലാര്‍ക്ക് എന്നിവരിലൂടെയാണ് ആസ്റ്റന്‍വില്ല തിരിച്ചടിച്ചത്.
ആദ്യ നാല് സ്ഥാനത്തുനിന്ന് പുറത്തായെങ്കിലും കിരീടം നിലനിറുത്താനാവുമെന്ന പ്രതീക്ഷയിലാണ് ഇപ്പോഴും ചെല്‍സി കോച്ച് കാര്‍ലോ ആന്‍സലോട്ടി. യുണൈറ്റഡിന് ഞങ്ങളേക്കാള്‍ വ്യക്തമായ ആധിപത്യം ഉണ്ടെന്ന കാര്യത്തില്‍ സംശയമില്ല. നല്ല ലീഡാണ് അവരുടേതാണ്. പക്ഷേ, ഇത് ഫുട്ബോളാണ്. ഞങ്ങള്‍ക്ക് തിരിച്ചുവരവ് അസാധ്യമല്ല- ആന്‍സലോട്ടി പറഞ്ഞു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല