ബോളിവുഡിലെ ചൂടുള്ള താരം പ്രിയങ്ക ചോപ്രയുടെ വീട്ടില്‍ റെയ്ഡ് നടത്താനെത്തിയ ആദായനികുതി ഉദ്യോഗസ്ഥര്‍ വാതില്‍ തുറന്നപ്പോള്‍ അമ്പരന്നുപോയത് അകത്ത് ബോളിവുഡിലെ ചൂടുള്ള താരം പ്രിയങ്ക ചോപ്രയുടെ വീട്ടില്‍ റെയ്ഡ് നടത്താനെത്തിയ ആദായനികുതി ഉദ്യോഗസ്ഥര്‍ വാതില്‍ തുറന്നപ്പോള്‍ അമ്പരന്നുപോയത് അകത്ത് ഷര്‍ട്ടില്ലാതെ ഒരു ബര്‍മുഡ മാത്രം ധരിച്ച് കിടന്നുറങ്ങുന്ന യുവതാരത്തെ കണ്ടതോടെയാണ്. യുവനടന്‍ ഷാഹിദ് കപൂര്‍ഷര്‍ട്ടില്ലാതെ ഒരു ബര്‍മുഡ മാത്രം ധരിച്ച് കിടന്നുറങ്ങുന്ന യുവതാരത്തെ കണ്ടതോടെയാണ്. യുവനടന്‍ ഷാഹിദ് കപൂര്‍. മുംബൈയിലെ യാരി റോഡിലെ വെര്‍സോവ റെസിഡന്‍സിലെ ആറാം നിലയിലുള്ള പ്രിയങ്കയുടെ ഫ്ലറ്റിന്റെ വാതിലില്‍ രാവിലെ ഏഴരയോടെ എത്തിയ ഉദ്യോഗസ്ഥര്‍ ഷാഹിദിനെ കണ്ടതോടെ ഫ്ലാറ്റ് മാറിയെന്ന് കരുതി പെട്ടെന്ന് തിരിച്ചുപോകാനൊരുങ്ങിയെങ്കിലും പ്രിയങ്ക ചോപ്രയുടെ ഫ്ലാറ്റ് തന്നെയാണെന്ന് പിന്നീട് മനസ്സിലായി. ഉദ്യോഗസ്ഥരെ കണ്ട് ഉറക്കമുണര്‍ന്ന ഷാഹിദ് റെയ്ഡാണെന്ന് മനസ്സിലായ ഉടന്‍ റൂമിലേക്ക് മുങ്ങി നല്ല വസ്ത്രം ധരിച്ചെത്തുകയും ഉദ്യോഗസ്ഥരോട് സംസാരിക്കുകയും ചെയ്തത്രെ.
തലേന്ന് ശബാന ആസ്മിയുടെ നേതൃത്വത്തിലുള്ള ഫാഷന്‍ ഷോയില്‍ പങ്കെടുത്ത ശേഷമാണ് ഇരുവരും ഫ്ലാറ്റിലെത്തിയത്. നടിമാരായ പ്രിയങ്കയുടേയും കത്രീനയുടേയും വീടുകളിലാണ് കഴിഞ്ഞദിവസം ആദായനികുതി വകുപ്പ് റെയ്ഡ് നടത്തിയത്. ഇവര്‍ക്ക് പങ്കാളിത്തമുള്ള 12 ഓളം സ്ഥാപനങ്ങളിലും റെയ്ഡ് നടന്നു. കോടികള്‍ പ്രതിഫലം പറ്റുന്ന കത്രീനയും പ്രിയങ്കയും നികുതി വീഴ്ച്ച വരുത്തിയെന്നാണ് ഉദ്യോഗസ്ഥര്‍ നല്‍കുന്ന റിപ്പോര്‍ട്ട്.
നിരവധി ലോക്കറുകളും രേഖകളും ഉദ്യോഗസ്ഥര്‍ പരിശോധനയ്ക്കായി പിടിച്ചെടുക്കുകയും ചെയ്തു. പ്രിയങ്കയുടെ അമ്മയേയും ചോദ്യം ചെയ്തു. പിതാവ് ക്യാപ്റ്റന്‍ ഡോ. അശോക് ചോപ്രയുടെ ലോകന്‍ഡ്‌വാലയിലെ ഫ്ലറ്റിലും റെയ്ഡ് നടന്നു. ആവശ്യമെങ്കില്‍ ഇനിയും റെയ്ഡ് നടത്തുമെന്ന് ആദായനികുതി ഡയറക്ടര്‍ ജനറള്‍ ബി.പി.ഗൗര്‍ പറഞ്ഞു. പ്രിയങ്കയും ഷാഹിദും പ്രണയത്തിലാണെന്ന് നേരത്തെ വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല