ബോളിവുഡ് സൂപ്പര്‍ ഹീറോയിന്‍ പ്രിയങ്ക ചോപ്ര മോളിവുഡില്‍ ഭാഗ്യപരീക്ഷണത്തിനൊരുങ്ങുന്നതായി റിപ്പോര്‍ട്ടുകള്‍. തമ്പി കണ്ണന്താനം സംവിധാനം ചെയ്യുന്ന രാജാവിന്റെ മകന്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിന്റെ നായികയായി പ്രിയങ്കയെത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. സുരേഷ് ഗോപിയാണ് ഇക്കാര്യം സൂചിപ്പിച്ചത്.
മലയാളിയും തെന്നിന്ത്യന്‍ താരറാണിയുമായ അസിനെയും ബോളിവുഡ് സൂപ്പര്‍നായിക വിദ്യാബാലനെയും ചിത്രത്തിലേക്ക് പരിഗണിച്ചിരുന്നു. എന്നാല്‍ കൂടുതല്‍ സാധ്യത പ്രിയങ്ക ചോപ്രയ്ക്കാണെന്നും ചര്‍ച്ചകള്‍ അവസാന ഘട്ടത്തിലാണെന്നുമാണ് റിപ്പോര്‍ട്ടുകള്‍.
റിപ്പോര്‍ട്ടുകള്‍ സത്യമാണെങ്കില്‍ മുന്‍ ലോക സുന്ദരി കൂടിയായ പ്രിയങ്ക ആദ്യമായി അഭിനയിക്കുന്ന ചിത്രമായിരിക്കും രാജാവിന്റെ മകന്‍. തമിഴന്‍ എന്ന ചിത്രത്തിലൂടെ കോളിവുഡില്‍ പ്രിയങ്ക അരങ്ങേറ്റം കുറിച്ചിരുന്നു. എന്നാല്‍ നടിയുടെ മോളിവുഡ് പ്രവേശം നീളുകയായിരുന്നു.
മോഹന്‍ലാലിനൊപ്പം സുരേഷ് ഗോപിയും ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്യുന്നുണ്ട്. പഴയ ചിത്രത്തില്‍ കുമാര്‍ എന്ന കഥാപാത്രത്തെ സുരേഷ്‌ഗോപി അവതരിപ്പിച്ചിരുന്നു. എന്നാല്‍ ആ കഥാപാത്രത്തിന് സിനിമയില്‍ വലിയ പ്രാധാന്യമുണ്ടായിരുന്നില്ല. ഇവര്‍ക്കൊപ്പം വില്ലന്‍ വേഷത്തില്‍ ബിജുമേനോനുമുണ്ട്.
പഴയ ചിത്രത്തില്‍ മോഹന്‍ലാല്‍ അവതരിപ്പിച്ചത് വിന്‍സെന്റ് ഗോമസ് എന്ന അധോലോക നായകനെയാണ്. എന്നാല്‍ രണ്ടാം ഭാഗത്തില്‍ ഇതെല്ലാം അവസാനിപ്പിച്ച് ശാന്ത ജീവിതം നയിക്കുന്ന ഗോമസിനെയാണ് കാണാന്‍ കഴിയുക. ഗോമസിന്റെ സ്വസ്ഥത നശിപ്പിക്കാന്‍ ചിലര്‍ വരുന്നു.
ആശീര്‍വാദ് സിനിമാസിന്റെ ബാനറില്‍ ആന്റണി പെരുമ്പാവൂര്‍ നിര്‍മ്മിക്കുന്ന ചിത്രം മോഹന്‍ലാലിന്റെ മറ്റൊരു സൂപ്പര്‍ഹിറ്റാവുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. തമ്പി കണ്ണന്താനം, ഡെന്നിസ് ജോസഫ് എന്നിവരുടെ തിരിച്ചുവരവു കൂടിയായിരിക്കും രാജാവിന്റെ മകനിലൂടെ സംഭവിക്കുന്നത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല