പ്രമുഖ സംവിധായകന്‍ പ്രിയദര്‍ശന്‍ ഏഴ് വര്‍ഷത്തിന് ശേഷം മലയാളം സിനിമ സംവിധാനം ചെയ്യുകയാണ്. ‘അറബിയും ഒട്ടകവും പി. മാധവന്‍നായരു’മെന്ന സിനിമ അബുദബിയില്‍ വെച്ചാണ് ഷൂട്ട് ചെയ്യുന്നത്. മോഹന്‍ലാല്‍, മുകേഷ്, ലക്ഷ്മി റായ് തുടങ്ങിയവര്‍ കേന്ദ്ര കഥാപാത്രങ്ങളാവുന്ന സിനിമ ഒരു ആക്ഷന്‍ അഡ്വഞ്ചര്‍ കോമഡിയാണ്.
അന്ന് ഒരു ബുധനാഴ്ചയായിരുന്നു. സിനിമയിലെ സുപ്രധാനമായ ഒരു ഷോട്ട് എടുക്കാനായി ക്യമാറാമാന്‍ അളഗപ്പയുമായി പ്രിയന്‍ അല്‍കതീന മരുഭൂമിയിലേക്ക് തിരിച്ചതാണ്. അബുദാബിയില്‍ നിന്ന് ഒരു മണിക്കൂറിന്റെ യാത്രാ ദൈര്‍ഘ്യമുണ്ട് അവിടേക്ക്. നായകന് മുഭൂമിയിലൂടെ ഓടുന്നതും പിന്നീട് വഴിതെറ്റിയലയുന്നതുമാണ് രംഗം. സീന്‍ ഷൂട്ട് ചെയ്തുകൊണ്ടിരിക്കെ ഇടക്ക് ഒരു ജീപ്പ് ലൊക്കേഷനിലേക്കെത്തി. ജയിംസ് കാമറൂണ്‍ ജീപ്പില്‍ നിന്നിറങ്ങിവരുന്നു. എല്ലാവരും അദ്ദേഹത്തെ തിരിച്ചറിഞ്ഞു. ലൊക്കേഷനില്‍ ആകെ ആശ്ചര്യമായി.
‘ കാമറൂണിന്റെ കണ്ട ആശ്ചര്യത്തില്‍ ആദ്യം എനിക്ക് സംസാരിക്കാന്‍ വാക്കുകള്‍ കിട്ടിയില്ല. അബൂദാബി മീഡിയ ഉച്ചകോടിക്ക് 2011ല്‍ കാമറൂണ്‍ എത്തിയിരുന്നു. അദ്ദേഹം തങ്ങള്‍ക്ക് 3ഡിയുമായി ബന്ധപ്പെട്ട് ക്ലാസ് എടുത്ത് നല്‍കുകയും ചെയ്തിരുന്നു. കഴിഞ്ഞ ദിവസം ഞാന്‍ അദ്ദേഹം താമസിക്കുന്ന ഹോട്ടലിലെത്തി കൂടിക്കാഴ്ചക്ക് സമയം നിശ്ചയിച്ചതാണ്. രാത്രി കാണാമെന്നും പറഞ്ഞു. അതേസമയം അദ്ദേഹം തങ്ങളുടെ ഷൂട്ടിങ് നേരിട്ട് കാണാന്‍ ലൊക്കേഷനിലെത്തുകയായിരുന്നു.
അവതാര്‍ സിനിമാ സംവിധായകനായ കാമറൂണ്‍ ഒരു മണിക്കൂറോളം സമയം ലൊക്കേഷനില്‍ ചിലവഴിച്ചു. മോഹന്‍ലാലിന്റെ അഭിനയ മികവിനെയും പരിമിതമായ ലൊക്കേഷന്‍ സൗകര്യങ്ങളെയും അദ്ദേഹം പ്രശംസിച്ചു. ഇത് വ്യത്യസ്തമായ സിനിമാ നിര്‍മ്മാണമാണെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.
ഞാനിവിടെ നിന്ന് നിങ്ങളുടെ വിലപ്പെട്ട സമയം നഷ്ടപ്പെടുത്തുന്നില്ലെന്ന് പറഞ്ഞാണ് കാമറൂണ്‍ പിരിഞ്ഞത്. ‘ ഈ വളിച്ചം ഏറ്റവും അനുയോജ്യമാണ്. ഷൂട്ടിങ് തുടരട്ടെ, നിങ്ങളുടെ പദ്ധതി പൂര്‍ത്തിയാക്കുക’ ഇതും പറഞ്ഞാണ് കാമറൂണ്‍ പിരിഞ്ഞത്. ഏതായാലും കാമറൂണ്‍ ഷൂട്ടിങ് ലൊക്കേഷനിലെത്തിയ ത്രില്ലിലാണ് സംഘമിപ്പോള്‍
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല