1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 10, 2016

അലക്‌സ് വര്‍ഗീസ്: നോര്‍ത്ത് വെസ്റ്റിലെ പ്രമുഖരും പ്രെസ്റ്റണിലെ ഏറ്റവും സജീവവുമായ അസോസിയെഷനായ ഫ്രണ്ട്‌സ് ഓഫ് പ്രെസ്റ്റണിന്റെ ക്രിസ്തുമസ് പുതുവത്സര ആഘോഷം ഇന്ന് (ശനി) വൈകുന്നേരം 5.30 ന് ഗ്രിംസാര്‍ഗ് വില്ലേജ് ഹാളില്‍ വച്ച് നടക്കുന്നതാണ്. F.O.P കോര്‍ഡിനേറ്റര്‍ ഡോ. ആനന്ദ് പിള്ളയുടെ അധ്യക്ഷതയില്‍ കൂടുന്ന യോഗത്തില്‍ വച്ച് യുക്മയുടെ ദേശീയ അധ്യക്ഷന്‍ അഡ്വ. ഫ്രാന്‍സിസ് മാത്യൂ കവളക്കാട്ടില്‍ ഉത്ഘാടനം ചെയ്യുന്നു.

സാന്താക്ലോസ്സിന് വരവേല്‍പ്പ്, ക്രിസ്തുമസ് കരോള്‍ ഗാനാലാപനം, നേറ്റിവിറ്റി പ്ലേ, കുട്ടികളുടെയും മുതിര്‍ന്നവരുടേയും വിവിധ കലാപരിപാടികള്‍, സ്‌കിറ്റുകള്‍ എന്നിവ വേദിയില്‍ അണിനിരക്കും. വിഭവ സമൃദ്ധമായ ക്രിസ്തുമസ് ഡിന്നറോടു കൂടി പരിപാടികള്‍ അവസാനിക്കും. എ.ഛ.ജ യുടെ ക്രിസ്തുമസ് ന്യൂയര്‍ ആഘോഷത്തിലേക്ക് കമ്മിറ്റിക്കു വേണ്ടി കോര്‍ഡിനേറ്റര്‍ ഡോ. ആനന്ദ് പിള്ള ഏവരേയും സ്വാഗതം ചെയ്യുന്നു.

പരിപാടി നടക്കുന്ന ഹാളിന്റെ വിലാസം:

GRIMSARGH VILLAGE HALL

PRESTON ROAD

GRIMSARGH ,

PR2 5JS

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.