യുകെയിൽ ഗൂഗിൾ തങ്ങളുടെ സ്വകാര്യതാ നയം (പ്രൈവസി പോളിസി) പരിഷ്കരിക്കാൻ തയ്യാറായി. രാജ്യത്തെ ഡാറ്റാ പ്രൊട്ടക്ഷൻ അതോറിറ്റി യുടെ സമ്മർദ്ദമാണ് ഗൂഗിളിന്റെ നയം മാറ്റത്തിനു പുറകിൽ.
ഇമെയിൽ ഉൾപ്പടെയുള്ള ഗൂഗിളിന്റെ വിവിധ സേവനങ്ങൾ ഉപയോഗിക്കുന്നവർ നൽകുന്ന വ്യക്തിഗതമായ വിവരങ്ങൾ എങ്ങനെ കൈകാര്യം ചെയ്യുമെന്ന് അതോറിറ്റി ആരാഞ്ഞിരുന്നു. സ്വകാര്യ വിവരങ്ങൾ കൈമാറ്റം ചെയ്യപ്പെടുന്നില്ലെന്നും ദുരുപയോഗം ചെയ്യുന്നില്ലെന്നും ഉറപ്പുവരുത്താനും അതോറിറ്റി ആവശ്യപ്പെട്ടു.
ഗൂഗിൾ യുകെ സർക്കാരുമായി ഒപ്പിട്ട പുതിയ ഉടമ്പടി പ്രകാരം തങ്ങളുടെ സ്വകാര്യതാ നയം പരിഷ്കരിക്കാൻ കമ്പനി നിർബന്ധിതരാകും. ഡാറ്റാ പ്രൊട്ടക്ഷൻ നിയമം അന്നുസരിച്ചായിരിക്കും സ്വകാര്യതാ നയം പരിഷ്കരിക്കുക.
നേരത്തെ 2012 മാർച്ചിലാണ് ഗൂഗിൾ സ്വകാര്യതാ നയം മാറ്റിയത്.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല