ലണ്ടന്‍: മാര്‍ക്കറ്റില്‍ ഒത്തുകളിച്ച രണ്ട് വാഷിംങ് പൗഡര്‍ നിര്‍മ്മാതാക്കള്‍ക്ക് പിഴ. ഏരിയലിന്റെ നിര്‍മ്മാതാക്കളായ പ്രോക്ടര്‍ ആന്റ് ഗാംമ്പിള്‍, പെര്സിലിന്റെ നിര്‍മ്മാതാക്കളായ യൂണിലിവര്‍ എന്നിവരാണ് പ്രൈസ് ഫിക്സിങിന് പിഴ നല്‍കേണ്ടിവന്നത്. ഏഴ് ഇ.യു രാജ്യങ്ങളില്‍ ഒത്തുകളിച്ചതായി ഇവര്‍ സമ്മതിച്ചിട്ടുണ്ട്. 281മില്യണ്‍ പൗണ്ട് പിഴയടക്കാനാണ് ഇ.യു കമ്മീഷണര്‍ ഇവര്‍ക്ക് നിര്‍ദേശം നല്‍കിയത്. ഇതില്‍ 93മില്യണ്‍ പൗണ്ട് യൂണിലിവറും, 188മില്യണ്‍ പൗണ്ട് പി ആന്റ് ജിയും അടക്കണം.
ഇവരുടെ ജര്‍മ്മന്‍ എതിരാളിയായ ഹെന്കലാണ് ഈ കാര്ട്ടലുകളെക്കുറിച്ചുള്ള വിവരം യൂറോപ്യന്‍ കമ്മീഷന് കൈമാറിയത്. ബെല്‍ജിയം, ഫ്രാന്‍സ്, ഗ്രീസ്, ജര്‍മ്മനി, ഇറ്റലി, പോര്‍ച്യുഗല്‍, സ്പെയ്ന്‍, നെതര്‍ലന്റ് തുടങ്ങിയ രാജ്യങ്ങളിലാണ് ഈ കാര്‍ട്ടലുകള്‍ പ്രൈസ് ഫിക്സിംങ് നടത്തിയത്. കുറ്റക്കാരായ രണ്ട് നിര്‍മ്മാതാക്കളും വില സംബന്ധിച്ച കാര്യങ്ങള്‍ പരസ്പരം പങ്കുവയ്ക്കുകയും, തങ്ങളുടെ ഉല്പന്നമുണ്ടാക്കുന്ന പാരിസ്ഥിതിക പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ ഒരുമിച്ച് പ്രവര്‍ത്തിക്കയും ചെയ്തു. ഇ.യു കമ്മീഷന്റെ നടപടിയനുസരിച്ച് കുറ്റസമ്മതം നടത്തിയതിനാല്‍ പിഴയുടെ 10% സ്ഥാപനങ്ങള്‍ക്ക് തിരിച്ചുനല്‍കും.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര് ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല