ലണ്ടന്‍: ഫീസ് നിരക്കു വര്‍ദ്ധനയ്‌ക്കെതിരെ നടന്ന അക്രമാസക്തമായ സമരത്തിനിടെ പൊലീസിനു നേരെ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി ആസ്ഥാനത്തിനു മുകളില്‍ നിന്ന് ഫയര്‍ എസ്റ്റിംഗ്യുഷര്‍ എറിഞ്ഞ എഡ്വേഡ് വുള്ളാര്‍ഡിന് കോടതി രണ്ടു വര്‍ഷവും എട്ടു മാസവും തടവുശിക്ഷ വിധിച്ചു.
18 കാരനായ വുള്ളര്‍ഡിനെ നിയമത്തിനു മുന്നിലേക്കു നടത്തിയ അവന്റെ അമ്മ താനിയ ഗാര്‍വുഡിന്റെ നടപടിയെ കോടതി മുക്തകണ്ഠം പ്രശംസിക്കുകയും ചെയ്തു.
അക്രമത്തില്‍നിന്ന് പൊതുജനത്തിന് സംരക്ഷണം കൊടുക്കേണ്ടത് നിയമസംവിധാനത്തിന്റെ ബാധ്യതയായതിനാലാണ് 18 കാരന് ശിക്ഷ വിധിക്കേണ്ടിവരുന്നതെന്നും ജഡ്ജി ജിയോഫ്രി റിവ്‌ലിന്‍ പറഞ്ഞു.
പൊലീസിനു നേരെ ഫയര്‍ എസ്റ്റിംഗ്യുഷര്‍ എറിഞ്ഞ യുവാവിന്റെ ചിത്രം പത്രങ്ങളില്‍ വന്ന വേളയില്‍ നേരിട്ടു ചെന്നു കീഴടങ്ങാന്‍ അമ്മയാണ് വുള്ളാര്‍ഡിനെ നിര്‍ബന്ധിച്ചത്.
ഡിഡ്‌ബെന്‍ പര്‍ല്യൂവിലാണ് വുള്ളാര്‍ഡിന്റെ കുടുംബം താമസിക്കുന്നത്. എ ലെവല്‍ പൊളിറ്റിക്‌സ് വിദ്യാര്‍ത്ഥിയാണ് വുള്ളാര്‍ഡ്. വുള്ളാര്‍ഡിനു വേണ്ടി സുഹൃത്തുക്കള്‍ ഫേസ് ബുക്ക് പേജ് തുറന്നിരുന്നു. വുള്ളാര്‍ഡ് അക്രമകാരിയായ യുവാവല്ലെന്ന് അവര്‍ പറയുന്നു.
നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല